ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ 2024 ലെ ബാലൺ ഡി ഓർ ഫലത്തെക്കുറിച്ച് തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചു, വിനീഷ്യസ് ജൂനിയർ ആയിരുന്നു ശരിക്കും ബാലൻ ഡി ഓർ അർഹിച്ചിരുന്നത് എന്ന് അദ്ദേഹം പ്രസ്താവിച്ചു. മാർക്കയോട് സംസാരിച്ച റൊണാൾഡോ “എനിക്ക് റോഡ്രിക്കെതിരെ ഒന്നുമില്ല… പക്ഷേ വിനീഷ്യസ് ജൂനിയർ ബാലൺ ഡി ഓർ ആകാൻ അർഹനായിരുന്നു. വിനിയാണ് വിജയിക്കേണ്ടിയിരുന്നത്.” – എന്ന് പറഞ്ഞു
മാഞ്ചസ്റ്റർ സിറ്റിക്കും സ്‌പെയിനിനും വേണ്ടിയുള്ള മികച്ച പ്രകടനങ്ങൾ ആണ് റോഡ്രിക്ക് ആത്യന്തികമായി അഭിമാനകരമായ അവാർഡ് ലഭിക്കാൻ കാരണമായത്. മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം പ്രീമിയർ ലീഗ് കിരീടവും ൽ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്‌പെയിനിൻ്റെ വിജയത്തിലും റോഡ്രി നിർണായക പങ്കുവഹിച്ചിരുന്നു.
എന്നിരുന്നാലും, വിനീഷ്യസ് ജൂനിയർ, ഈ കഴിഞ്ഞ വർഷം റയലിനായി അത്ഭുത പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ബാലൻ ഡി ഓറിൽ രണ്ടാമതായാണ് വിനീഷ്യസ് ഇത്തവണ ഫിനിഷ് ചെയ്തത്.