തുർക്കിയിൽ വിക്ടർ മോസസിന് ഗോളോടെ അരങ്ങേറ്റം

ചെൽസി വിട്ട് തുർക്കിയിൽ എത്തിയ വിക്ടർ മോസെസിന് ഗംഭീര അരങ്ങേറ്റം. ഇന്നലെ ഫെനർബചെ ജേഴ്സിയിൽ ആദ്യമാായി ഇറങ്ങിയ മോസസ് ഗോളോടെയാണ് അരങ്ങേറിയത്. കളിയുടെ 63ആം മിനുട്ടിൽ സബ്ബായി എത്തിയ മോസസ് 10 മിനുട്ടിനുള്ളിൽ തന്നെ തന്റെ ഗോൾ കണ്ടെത്തി. ചെൽസിയിൽ കുറേ കാലമായി വിങ്ങ് ബാക്കിന്റെ റോളിൽ കളിക്കുകയായിരുന്ന മോസസ് പക്ഷെ ഇന്നലെ അറ്റാക്കിംഗ് വിങ്ങറായാണ് തുർക്കിയിൽ ഇറങ്ങിയത്.

മോസസിന്റെ ഗോളിന്റെ ബലത്തിൽ ഗോസ്റ്റെപെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിക്കാൻ ഫെനെർബചെയ്ക്കായി. റിലഗേഷൻ ഭീഷണിയിൽ ആയിരുന്ന ഫെനർബചെ ഇപ്പോൾ മെല്ലെ കരകയറുകയാണ്. ഇന്നലത്തെ ജയത്തോടെ ലീഗിൽ ടീം 12ആം സ്ഥാനത്തേക്ക് എത്തി. സാധാരണ എപ്പോഴും കിരീട പോരാട്ടത്തിൽ ഉണ്ടാകുന്ന ഫെനർബചെയ്ക്ക് ഈ സീസൺ തിരിച്ചടികളുടേതായിരുന്നു.

Previous articleടി20 പരമ്പരയില്‍ ക്വിന്റണ്‍ ഡി കോക്ക് ഇല്ല, പകരക്കാരനെ വിളിച്ച് ദക്ഷിണാഫ്രിക്ക
Next articleഡിക്ലറേഷന്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് ശ്രീലങ്ക, റിട്ടേര്‍ഡ് ഹര്‍ട്ടായി ദിമുത് കരുണാരത്നേ