വെനിസ്വേലയെ തകർത്ത് അർജന്റീന

20210903 105459

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീനക്ക് മികച്ച വിജയം. ഇന്ന് എവേ മത്സരത്തിൽ വെനിസ്വേലയെ നേരിട്ട അർജന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. വെനിസ്വേല താരം മാർട്ടിനെസ് 32ആം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ടതാണ് അർജന്റീനക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. ഈ ചുവപ്പ് കാർഡിനു ശേഷമായിരുന്നു ഗോളുകൾ എല്ലാം വീണത്. ആദ്യ പകുതിയുടെ അവസാന നിമിഷം ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയ്ക്ക് ലീഡ് നൽകി. പിന്നീട് രണ്ടാം പകുതിയിൽ രണ്ട് കൊറേയയും ഒരോ ഗോൾ വീതം നേടി.

ആദ്യം 71ആം മിനുട്ടിൽ ഇന്റർ മിലാൻ താരം ജോക്വിൻ കൊറേയ ആണ് ഗോൾ നേടിയത്. പിന്നാലെ അത്ലറ്റിക്കോ മാഡ്രിഡ് താരം കൊറേയയും ഗോൾ നേടി. 94ആം മിനുട്ടിൽ സൊടെൽഡോ ആണ് വെനിസ്വേലയുടെ ആശ്വാസ ഗോൾ നേടിയത്. ലയണൽ മെസ്സി അർജന്റീനക്കായി 90 മിനുട്ടും കളിച്ചിരുന്നു. ഈ വിജയത്തോടെ 7 മത്സരങ്ങളിൽ 15 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ് അർജന്റീന. ബ്രസീൽ ആണ് ഒന്നാമത് ഉള്ളത്.

Previous articleസെവൻസ് ഫുട്ബോളിലെ ഇതിഹാസ റഫറി ആലിക്കോയ അന്തരിച്ചു
Next articleഏക ഗോളിന് ചിലിയെ വീഴ്ത്തി ബ്രസീൽ കുതിപ്പ് തുടരുന്നു