Picsart 23 05 12 20 13 40 323

വരാനെ പരിക്ക് മാറി എത്തി, നാളെ യുണൈറ്റഡിനായി കളിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് റാഫേൽ വരാനെ കളത്തിൽ തിരികെയെത്തുന്നു‌. താരം നാളെ സ്ക്വാഡിൽ തിരികെയെത്തും. നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്സിനെ ആണ് നേരിടുന്നത്. നാളെ സ്ക്വാഡിൽ ഉണ്ടാകും എങ്കിലും ആദ്യ ഇലവനിൽ എത്തുമോ എന്നത് സംശയമാണ്. കണങ്കാലിന് പരിക്കേറ്റ വരാനെ കഴിഞ്ഞ നാലാഴ്ചയായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

ലിൻഡെലോഫും ലൂക് ഷോയും ആയിരുന്നു വരാനെയുടെ അഭാവത്തിൽ യുണൈറ്റഡിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട്. നാളെ വരാനെ ലൂക് ഷോയ്ക്ക് പകരം സെന്റർ ബാക്ക് ആകുക ആണെങ്കിൽ ലൂക് ഷോ ലെഫ്റ്റ് ബാക്കായി ഇറങ്ങും. വരാനെ തിരിച്ചെത്തി എങ്കിലും അറ്റാക്കിംഗ് താരം റാഷ്ഫോർഡ് യുണൈറ്റഡിനൊപ്പം ബാളെ ഉണ്ടാകാൻ സാധ്യതയില്ല. റാഷ്ഫോർഡിന് പരിക്കാണ് എന്ന് ടെൻ ഹാഗ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version