റാഫേൽ വരാനെ ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് സൂചന

വെറ്ററൻ ഫ്രഞ്ച് ഫുട്ബോൾ താരം റാഫേൽ വരാനെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ പറഞ്ഞു. അടുത്തിടെ ഇറ്റാലിയൻ ടീമായ കോമോയിൽ ചേർന്ന വരാനെ, ക്ലബിനായുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി പറയപ്പെടുന്നു.

ഈ വേനൽക്കാലത്ത് ഒരു ഫ്രീ ട്രാൻസ്ഫറിൽ കോമോയിലേക്ക് നീങ്ങിയ വരാനെ, ആ പ്രാരംഭ ഗെയിമിന് ശേഷം ഇതുവരെ കളത്തിന് പുറത്തായിരുന്നു. അദ്ദേഹത്തിൻ്റെ പരിക്ക് നിലനിൽക്കുന്നു, ഇപ്പോൾ 31-കാരൻ പരിക്കുകൾ കാരണം ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

മുൻ റയൽ മാഡ്രിഡിൻ്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെയും ഡിഫൻഡർ വരും മണിക്കൂറുകളിൽ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി, യുവേഫ ചാമ്പ്യൻസ് ലീഗും ഫ്രാൻസിനൊപ്പം ഫിഫ ലോകകപ്പും ഉൾപ്പെടെ നിരവധി ട്രോഫികൾ നേടിയ ഒരു കരിയറിന് ആകും ഇത് അന്ത്യം കുറിക്കുക.

വരാനെയെ ഫാബ്രിഗസിന്റെ ക്ലബ് സ്വന്തമാക്കി

ഫ്രഞ്ച് ഡിഫൻഡർ വരാനെയെ സീരി ക്ലബായ കോമോ സ്വന്തമാക്കി. റാഫേൽ വരാനെ ക്ലബ് നൽകിയ ഓഫർ സ്വീകരിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മുൻ സ്പാനിഷ് താരം ഫാബ്രിഗാസിനും മുൻ ഫ്രഞ്ച് താരം തിയറി ഒൻറിക്കും ഓഹരിയുള്ള ക്ലബാണ് കോമോ. കഴിഞ്ഞ ദിവസം അവർ ഫാബ്രിഗാസിനെ പരിശീലകനായി നിയമിച്ചിരുന്നു. നേരത്തെ ഇന്റർ മയാമിയും വരാനെക്ക് ആയി അന്വേഷണങ്ങൾ നടത്തിയിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ആയിരുന്ന വരാനെ സീസൺ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. അവസാന രണ്ട് സീസണായി യുണൈറ്റഡിനൊപ്പം ആയിരുന്നു വരാനെ. വരാനെയെ തേടി സൗദി അറേബ്യൻ ക്ലബുകളും ഇപ്പോൾ രംഗത്ത് ഉണ്ട് എങ്കിലും താരം സൗദിയിൽ നിന്നുള്ള ഓഫറുകൾ നിരസിക്കുക ആയിരുന്നു‌.

2026വരെയുള്ള കരാർ ആണ് വരാനെ കോമോയിൽ ഒപ്പുവെക്കുക. ഒരു വർഷം കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ടാകും.

മെസ്സിക്ക് ഒപ്പം വരാനെ? ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ ഇന്റർ മയാമി ശ്രമം

ഫ്രഞ്ച് ഡിഫൻഡർ വരാനെയെ സ്വന്തമാക്കാൻ ഇന്റർ മയാമി ശ്രമം. ഇന്റർ മയാമി റാഫേൽ വരാനെയുമായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായാണ് വിവരങ്ങൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ആയിരുന്ന വരാനെ സീസൺ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. വരാനെയ്ക്ക് ആയി ഇറ്റാലിയൻ ക്ലബായ യുവന്റസും രംഗത്തുണ്ട്.

അവസാന രണ്ട് സീസണിൽ അധികമായി യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന വരാനെക്ക് കുറച്ച് കാലമായി ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വരാനെയെ തേടി സൗദി അറേബ്യൻ ക്ലബുകളും ഇപ്പോൾ രംഗത്ത് ഉണ്ട്. താരം യൂറോപ്പിൽ തുടരുമോ അതോ കരിയർ അവസാനിപ്പിക്കാൻ സൗദി അറേബ്യയോ അമേരിക്കയോ തിരഞ്ഞെടുക്കുമോ എന്ന് കണ്ടറിയണം.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് പ്രഖ്യാപിച്ച് വരാനെ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വരാനെ ക്ലബ് വിടും എന്ന് ഉറപ്പായി. താരം ഇന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് യാത്ര പറഞ്ഞു. നാളെ നടക്കുന്ന ന്യൂകാസിലിന് എതിരായ മത്സരം ആകും തന്റെ അവസാന ഹോം മത്സരം എന്ന് യുണൈറ്റഡ് ആരാധകരോടായി വരാനെ പറഞ്ഞു.

ഈ സീസൺ അവസാനം വരെയുള്ള കരാർ മാത്രമെ വരാനെയ്ക്ക് യുണൈറ്റഡിൽ ഉള്ളൂ.
ജനുവരി മുതൽ വരാനെ ഫ്രീ ഏജന്റാണ്. അവസാന രണ്ട് സീസണിൽ അധികമായി യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന വരാനെക്ക് കുറച്ച് കാലമായി ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ടെൻ ഹാഗ് അടുത്ത സീസണിൽ പുതിയ സെന്റർ ബാക്കുകളെ വാങ്ങാൻ ശ്രമിക്കും എന്നാണ് സൂചന. വരാനെയെ തേടി സൗദി അറേബ്യൻ ക്ലബുകൾ ഇപ്പോൾ രംഗത്ത് ഉണ്ട്. യുവന്റസും താരവുമായി ചർച്ചകൾ നടത്തുന്നുണ്ട്.

വരാനെ ഈ സീസണിൽ കളിച്ചപ്പോൾ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും നിരന്തരം പരിക്ക് അദ്ദേഹത്തിന് വില്ലനായി വന്നിരുന്നു. ഇപ്പോഴും വരാനെ പരിക്കേറ്റ് പുറത്താണ്‌.

വരാനെയെ സ്വന്തമാക്കാൻ യുവന്റസ് ശ്രമം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വരാനെയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ യുവന്റസ് രംഗത്ത്. ഫ്രീ ഏജന്റായ വരാനെയുമായി യുവന്റസ് ചർച്ചകൾ നടത്തുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരാനെ ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ നിൽക്കുകയാണ്.

താരത്തിന്റെ കരാർ യുണൈറ്റഡ് പുതുക്കില്ല. താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ പുതുക്കാനുള്ള വ്യവസ്ഥ ഉണ്ട് എങ്കിലും അത് യുണൈറ്റഡ് ഉപയോഗിച്ചിരുന്നില്ല. ഇനി 2 മാസത്തെ കരാർ മാത്രമെ വരാനെയ്ക്ക് ബാക്കിയുള്ളൂ.
ജനുവരി മുതൽ വരാനെ ഫ്രീ ഏജന്റാണ്.

അവസാന രണ്ട് സീസണിൽ അധികമായി യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന വരാനെക്ക് കുറച്ച് കാലമായി ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ടെൻ ഹാഗ് അടുത്ത സീസണിൽ പുതിയ സെന്റർ ബാക്കുകളെ വാങ്ങാൻ ശ്രമിക്കും എന്നാണ് സൂചന. വരാനെയെ തേടി സൗദി അറേബ്യൻ ക്ലബുകളും ഇപ്പോൾ രംഗത്ത് ഉണ്ട്.

എങ്കിലും താരം യൂറോപ്പിൽ തുടരാൻ ആണ് ആഗ്രഹിക്കുന്നത്. യുവന്റസ് ആണെങ്കിൽ അടുത്ത സീസണിൽ ടീമിനെ തിരികെ കിരീട പോരാട്ടത്തിലേക്ക് കൊണ്ടുവരാൻ ആണ് ആഗ്രഹിക്കുന്നത്. അവർ ടീം ശക്തമാക്കാൻ ആയി നിരവധി സൈനിംഗുകൾ നടത്താൻ ശ്രമിക്കുന്നുണ്ട്.

വരാനെ ഫ്രീ ഏജന്റായി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വരാനെ ക്ലബ് വിടും എന്ന് ഉറപ്പായി. താരത്തിന്റെ കരാർ യുണൈറ്റഡ് പുതുക്കില്ല. താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ പുതുക്കാനുള്ള വ്യവസ്ഥ ഉണ്ട് എങ്കിലും അത് യുണൈറ്റഡ് ഉപയോഗിച്ചിരുന്നില്ല. ഇനി 2 മാസത്തെ കരാർ മാത്രമെ വരാനെയ്ക്ക് ബാക്കിയുള്ളൂ.
ജനുവരി മുതൽ വരാനെ ഫ്രീ ഏജന്റാണ്. വരാനെ ക്ലബ് വിടും എന്ന് ടെലിഗ്രാഫും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു.

അവസാന രണ്ട് സീസണിൽ അധികമായി യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന വരാനെക്ക് കുറച്ച് കാലമായി ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ടെൻ ഹാഗ് അടുത്ത സീസണിൽ പുതിയ സെന്റർ ബാക്കുകളെ വാങ്ങാൻ ശ്രമിക്കും എന്നാണ് സൂചന. വരാനെയെ തേടി സൗദി അറേബ്യൻ ക്ലബുകൾ ഇപ്പോൾ രംഗത്ത് ഉണ്ട്.

വരാനെ ഈ സീസണിൽ കളിച്ചപ്പോൾ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും നിരന്തരം പരിക്ക് അദ്ദേഹത്തിന് വില്ലനായി വന്നിരുന്നു. ഇപ്പോഴും വരാനെ പരിക്കേറ്റ് പുറത്താണ്‌.

വരാനെയുടെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വരാനെയുടെ കരാർ പുതുക്കില്ല. താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ പുതുക്കാനുള്ള വ്യവസ്ഥ ഉണ്ട് എങ്കിലും അത് യുണൈറ്റഡ് ഉപയോഗിച്ചിരുന്നില്ല. ഇനി 3 മാസത്തെ കരാർ മാത്രമെ വരാനെയ്ക്ക് ബാക്കിയുള്ളൂ.
ജനുവരി മുതൽ വരാനെ ഫ്രീ ഏജന്റാണ്. ഇതോടെ വരാനെ ക്ലബ് വിടും എന്ന് ഏതാണ്ട് ഉറപ്പാവുകയാണ്.

അവസാന രണ്ട് സീസണിൽ അധികമായി യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന വരാനെക്ക് കുറച്ച് കാലമായി ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ടെൻ ഹാഗ് അടുത്ത സീസണിൽ പുതിയ സെന്റർ ബാക്കുകളെ വാങ്ങാൻ ശ്രമിക്കും എന്നാണ് സൂചന. വരാനെയെ തേടി സൗദി അറേബ്യൻ ക്ലബുകൾ ഇപ്പോൾ രംഗത്ത് ഉണ്ട്.

ഭാവിയെ കുറിച്ച് താൻ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല എന്ന് എംബപ്പെ

തന്റെ ഭാവിയെക്കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് പിഎസ്ജി താരം കൈലിയൻ എംബപ്പെ. എംബാപ്പെ പിഎസ്ജിയുമായുള്ള നിലവിലെ കരാറിന്റെ അവസാന ആറ് മാസത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. മറ്റ് ക്ലബ്ബുകളുമായി ചർച്ച ചെയ്യാൻ അദ്ദേഹത്തിന് ഇപ്പ സ്വാതന്ത്ര്യമുണ്ട്. പി എസ് ജിയിൽ തുടരില്ല എന്ന് എംബപ്പെ ഈ സീസൺ ആരംഭിക്കും മുമ്പ് പറഞ്ഞിരുന്നു. താരം റയൽ മാഡ്രിഡിലേക്ക് പോകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

“ഒന്നാമതായി, ഈ വർഷം ഞാൻ വളരെ, വളരെ, വളരെ മോടിവേറ്റവറ്റ് ആണ്. ഞങ്ങൾക്ക് കിരീടങ്ങൾ നേടാനുണ്ട്. ഞങ്ങൾ ഇതിനകം ഒരു കിരീടം നേടി. ഭാവി എന്താകും ർന്ന് ഞാൻ ഇതുവരെ മനസ്സിൽ ഉറപ്പിച്ചിട്ടില്ല.” എംബപ്പെ പറഞ്ഞു

“എന്തായാലും, ഈ വേനൽക്കാലത്ത് ചെയർമാനുമായി ഉണ്ടാക്കിയ കരാറിൽ, ഞാൻ എന്ത് തീരുമാനമെടുത്തു എന്നത് പ്രശ്നമല്ല. എല്ലാ പാർട്ടികളെയും സംരക്ഷിക്കാനും ക്ലബ്ബിന്റെ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആയി.” എംബപ്പെ പറഞ്ഞു.

വരാനെയുടെ കരാർ പുതുക്കേണ്ട എന്ന് തീരുമാനിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വരാനെയുടെ കരാർ പുതുക്കില്ല. താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ പുതുക്കാനുള്ള വ്യവസ്ഥ ഉണ്ട് എങ്കിലും അത് ഉപയോഗിക്കേണ്ട എന്നാണ് യുണൈറ്റഡ് തീരുമാനം. ഇതോടെ ഈ ജനുവരി മുതൽ വരാനെക്ക് മറ്റു ക്ലബുകളുമായി ചർച്ചകൾ നടത്താം. വരാനെ വേതനം കുറക്കും എങ്കിൽ മാത്രം കരാർ പുതുക്കാം എന്നായിരുന്നു ക്ലബിന്റെ തീരുമാനം.

വരാനെയ്ക്ക് ആയി ജനുവരിയിൽ ഓഫറുകൾ വരികയാണെങ്കിലും യുണൈറ്റഡ് പരിഗണിക്കും. 15 മില്യണോളം ആണ് യുണൈറ്റഡ് താരത്തിനായി പ്രതീക്ഷിക്കുന്നത്. അവസാന രണ്ട് സീസണിൽ അധികമായി യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന വരാനെ അവസാന മാസങ്ങളിൽ ആദ്യ ഇലവനിൽ നിന്ന് അകന്നിരുന്നു. ഇപ്പോൾ ടെൻ ഹാഗ് അധിക മത്സരങ്ങളിലും വരാനെയെ ബെഞ്ചിൽ ഇരുത്തുകയാണ് പതിവ്. ഇതു കൊണ്ട് തന്നെ വരാനെ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്.

അവസരം കിട്ടിയപ്പോൾ തിളങ്ങി എങ്കിലും താരത്തിന്റെ ഫിറ്റ്നസ് യുണൈറ്റഡിന് ആശങ്ക നൽകുന്നുണ്ട്.

വരാനെക്ക് പരിക്ക്, ആഴ്സണലിന് എതിരായ മത്സരത്തിൽ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു തിരിച്ചടി കൂടെ. അവരുടെ പ്രധാന സെന്റർ ബാക്ക് ആയ റാഫേൽ വരാനെക്ക് പരിക്കേറ്റിരിക്കുകയാണ്. അടുത്ത ആഴ്ചകളിൽ താരം ടീമിനൊപ്പം ഉണ്ടാകില്ല എന്ന് ക്ലബ് അറിയിച്ചു. പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരായ മത്സരത്തിന് ഇടയിൽ വരാനെക്ക് പരിക്കേറ്റിരുന്നു. അദ്ദേഹം രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയിരുന്നില്ല. ഇമി ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞു മാത്രമെ വരാനെ തിരികെയെത്താൻ സാധ്യതയുള്ളൂ.

അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ നേരിടാൻ ഇരിക്കുകയാണ്. അതിനിടയിൽ ഈ വാർത്ത യുണൈറ്റഡിന് വലിയ തിരിച്ചടിയാണ്‌. വരാനെയുടെ അഭാവത്തിൽ ലിസാൻഡ്രോയും ലിൻഡെലോഫും ആകും യുണൈറ്റഡിന്റെ സെന്റർ ബാക്കുകൾ.

മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ലൂക് ഷോ, മേസൺ മൗണ്ട്, ഹൊയ്ലുണ്ട്, മലാസിയ തുടങ്ങി നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലാണ്.

അവസരങ്ങൾ തുലച്ച് വോൾവ്സ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച് വരാനെ

പ്രീമിയർ ലീഗിൽ വിജയത്തോടെ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് ഓൾഡ്ട്രാഫോർഡിൽ വോൾവ്സിന് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. അത്ര തൃപ്തികരമായിരുന്നില്ല യുണൈറ്റഡിന്റെ പ്രകടനം എങ്കിലും വരാനെ നേടിയ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. ഏറെ അവസര‌ങ്ങൾ വോൾവ്സ് തുലച്ചതാണ് യുണൈറ്റഡിന് സഹായമായത്.

ഇന്ന് പ്രീമിയർ ലീഗിൽ മികച്ച തുടക്കം ആഗ്രഹിച്ച് ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ വെല്ലുവിളിയാണ് വോൾവ്സിൽ നിന്ന് നേരിട്ടത്‌. ഓൾഡ്ട്രാഫോർഡിൽ ആദ്യ പകുതിയിൽ വോൾവ്സ് ആയിരുന്നു മികച്ചു നിന്നത്. ഒനാനയെ പരീക്ഷിക്കാൻ അവർക്ക് ആയില്ല എങ്കിലും നല്ല അവസരങ്ങൾ അവർ സൃഷ്ടിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പകുതിയിൽ താളം കണ്ടെത്താനെ ആയില്ല. വീണു കിട്ടിയ ചില നല്ല അവസരങ്ങൾ മുതലാക്കാനും അവർക്ക് ആയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വോൾവ്സിന് ഒരു തുറന്ന അവസരം ലഭിച്ചു എങ്കിലും മാത്യുസ് കുന്യയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 55 മിനുട്ടിൽ ഒനാനയുടെ ഒരു സേവും യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. പരിഹാരം കണ്ടെത്താൻ ആകാത്തതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എറിസ്കണെയും സാഞ്ചോയെയും കളത്തിൽ ഇറക്കി.

മാറ്റങ്ങൾ യുണൈറ്റഡിന് ഗുണമായി മാറി. ആക്രമിച്ചു തുടങ്ങിയ യുണൈറ്റഡ് 75ആം മിനുട്ടിൽ വരാനെയിലൂടെ ലീഡ് എടുത്തു. വാൻ ബിസാക നൽകിയ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ വരാനെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. സ്കോർ 1-0. ഈ ഗോളിന് ശേഷം നിരവധി അവസരങ്ങൾ വോൾവ്സ് സൃഷ്ടിച്ചു എങ്കിലും ഒനാനയും യുണൈറ്റഡ് ഡിഫൻസും അവരുടെ വിജയം ഉറപ്പിച്ചു.

വരാനെ പരിക്ക് മാറി എത്തി, നാളെ യുണൈറ്റഡിനായി കളിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് റാഫേൽ വരാനെ കളത്തിൽ തിരികെയെത്തുന്നു‌. താരം നാളെ സ്ക്വാഡിൽ തിരികെയെത്തും. നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്സിനെ ആണ് നേരിടുന്നത്. നാളെ സ്ക്വാഡിൽ ഉണ്ടാകും എങ്കിലും ആദ്യ ഇലവനിൽ എത്തുമോ എന്നത് സംശയമാണ്. കണങ്കാലിന് പരിക്കേറ്റ വരാനെ കഴിഞ്ഞ നാലാഴ്ചയായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

ലിൻഡെലോഫും ലൂക് ഷോയും ആയിരുന്നു വരാനെയുടെ അഭാവത്തിൽ യുണൈറ്റഡിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട്. നാളെ വരാനെ ലൂക് ഷോയ്ക്ക് പകരം സെന്റർ ബാക്ക് ആകുക ആണെങ്കിൽ ലൂക് ഷോ ലെഫ്റ്റ് ബാക്കായി ഇറങ്ങും. വരാനെ തിരിച്ചെത്തി എങ്കിലും അറ്റാക്കിംഗ് താരം റാഷ്ഫോർഡ് യുണൈറ്റഡിനൊപ്പം ബാളെ ഉണ്ടാകാൻ സാധ്യതയില്ല. റാഷ്ഫോർഡിന് പരിക്കാണ് എന്ന് ടെൻ ഹാഗ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version