Picsart 23 05 12 20 02 58 691

അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഇന്ത്യൻ യുവനിരക്ക് പരാജയം

സ്‌പെയിനിലെ പര്യടനത്തിലെ അവസാന പരിശീലന മത്സരത്തിൽ ഇന്ത്യൻ അണ്ടർ 17 ടീം അത്‌ലറ്റിക്കോ മാഡ്രിഡ് അണ്ടർ 18നോട് പരാജയപ്പെട്ടു. 4-0 എന്ന സ്കോറിനായിരുന്നു പരാജയം. ആതിഥേയർ ആദ്യ പകുതിയിൽ രണ്ട് അതിവേഗ ഗോളുകളും (ഒമർ 37′, അലക്‌സ് 45′) രണ്ടാം പകുതിയിൽ എമിലിയോയുടെ (54′, 57′) രണ്ട് ഗോളുകളും ആണ് അത്ലറ്റിക്കോ മാഡ്രിഡിന് ജയം നൽകിയത്.

ഇന്നത്തെ മത്സരത്തിന് മുമ്പ് ഇന്ത്യ സ്പെയിനിൽ അഞ്ച് മത്സരങ്ങൾ ഇന്ത്യ കളിച്ചു. അത്‌ലറ്റിക്കോ ഡി മാഡ്രിഡ് അണ്ടർ 17 (4-1), സിഡി ലെഗനെസ് അണ്ടർ 18 (0-2), അത്‌ലറ്റിക്കോ ഡി മാഡ്രിഡ് അണ്ടർ 16 (2-1), റയൽ മാഡ്രിഡ് അണ്ടർ 17 (2-1) 3-3), ഗെറ്റാഫെ U-18 (1-3) എന്നിങ്ങനെ ആയിരുന്നു ഫലങ്ങൾ.

2023 ജൂണിൽ നടക്കാനിരിക്കുന്ന തായ്‌ലൻഡിൽ നടക്കാനിരിക്കുന്ന AFC U-17 ഏഷ്യൻ കപ്പിനായുള്ള ഒരുക്കത്തിബായി ഇന്ത്യ ഇനി ജർമ്മനിയിലേക്ക് യാത്ര ചെയ്യും.

Exit mobile version