“താനല്ല മെസ്സിയാണ് ബാലൻ ഡി ഓർ നേടേണ്ടത്” – വാൻഡൈക്

- Advertisement -

ഇന്നലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ലിവർപൂൾ ഡിഫൻഡർ വാൻഡൈക് ബാലൻ ഡി ഓർ നേടേണ്ടത് ആരാണെന്ന് വ്യക്തമാക്കി. ഈ വർഷം ബാലൻ ഡി ഓർ സാധ്യത കൽപ്പിക്കുന്നവരിൽ മുന്നിലാണ് വാൻഡൈക്. എന്നാൽ താനല്ല മെസ്സി ആണ് ഇത്തവണ ബാലൻ ഡി ഓർ നേടേണ്ടത് എന്ന അഭിപ്രായമാണ് ഫൈനലിനു ശേഷം വാൻ ഡൈക് പങ്കുവെച്ചത്.

മെസ്സിയാണ് ഈ ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ. അതുകൊണ്ട് മെസ്സി തന്നെ ബാലൻ ഡി ഓർ സ്വന്തമാക്കണം. താനല്ല ആ പുരസ്കാരം നേടേണ്ടത്. വാൻ ഡൈക് പറഞ്ഞു. എന്നാൽ തനിക്ക് ലഭിച്ചാൽ പുരസ്കാരം സ്വീകരിക്കും എന്നും വാൻ ഡൈക് പറഞ്ഞു. ഒരു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയില്ല എന്ന കാരണം പറഞ്ഞ് മെസ്സിക്ക് ബാലൻ ഡി ഓർ നിഷേധിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് വിജയിച്ച വാൻ ഡൈക് പ്രീമിയർ ലീഗിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ നാഷൺസ് ലീഗ് സെമിയ്ലും വാൻ ഡൈക് ഉണ്ട്. മെസ്സിക്ക് ഒപ്പം തന്നെ ബാലൻ ഡി ഓർ സാധ്യതകൾ വാൻ ഡൈകിനുമുണ്ട്.

Advertisement