വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണക്ക്!! ക്വാഡ്രപ്പിൾ എന്ന ചരിത്ര നേട്ടം

Newsroom

വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണക്ക്. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ വനിതാ ഫുട്ബോളിലെ വൻ ശക്തികളിൽ ഒന്നായ ലിയോണിനെ പരാജയപ്പെടുത്തി ആണ് ബാഴ്സലോണ കിരീടം നേടിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ ഇന്ന് വിജയിച്ചത്. ഐറ്റാന ബൊന്മാറ്റിയും അലക്സിയ പ്യുടിയസും ആണ് ബാഴ്സക്കായി ഇന്ന് ഗോൾ നേടിയത്.

ബാഴ്സലോണ 24 05 25 23 35 14 456

ഇന്ന് രണ്ടാം പകുതിയിലാണ് ബാഴ്സലോണയുടെ ഗോളുകൾ വന്നത്. 63ആം മിനുട്ടിൽ ഐറ്റാൻ ബൊന്മാറ്റിയിലൂടെയായിരുന്നു ആദ്യ ഗോൾ. അവസാനം സബ്ബായി വന്ന് അലക്സിയ പ്യുട്ടയസിന്റെ ഒരു ഇടം കാലൻ സ്ട്രൈക്ക് കൂടെ വന്നതോടെ ബാഴ്സലോണ കിരീടം ഉറപ്പിച്ചു.

ബാഴ്സലോണയുടെ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. ഈ കിരീടത്തോടെ ഈ സീസണിൽ ബാഴ്സലോണ ക്വാഡ്രപ്പിളും നേടി. അവർ സ്പെയിനിൽ ലീഗ് ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ ഈ സീസണിൽ നേടിയിരുന്നു. ഇന്നത്തെ ബാഴ്സലോണ വനിതാ ടീമിന്റെ ചരിത്രത്തിലെ ആദ്യ ക്വാഡ്രപ്പിൾ നേടി.