യുവേഫയുടെ 2018 ലെ ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചപ്പോൾ സ്പാനിഷ് ആധിപത്യം. റയൽ മാഡ്രിഡിന്റെ 4, ബാഴ്സലോണയുടെ 2 കളിക്കാരും ഇടം നേടിയപ്പോൾ ചെൽസിയിൽ നിന്ന് 2 ഉം ലിവർപൂൾ, യുവന്റസ്, പി എസ് ജി എന്നുവരിൽ നിന്ന് ഓരോ കളിക്കാരും ഇടം നേടി.
മുഹമ്മദ് സലാഹ്, കെവിൻ ഡു ബ്രെയ്നെ, നെയ്മർ എന്നിവരുടെ അഭാവം ശ്രദ്ധേയമായി.
ഗോളി – ആന്ദ്രെ ടെർ സ്റ്റേഗൻ
പ്രതിരോധം – റാമോസ്, വരാൻ, വാൻ ഡേയ്ക്, മാർസെലോ
മധ്യനിര – മോഡ്രിക്, കാന്റെ, ഹസാർഡ്
ആക്രമണ നിര – റൊണാൾഡോ, മെസ്സി, എംബപ്പേ