ടെക്നോപാർക്കിൽ പ്രതിധ്വനി ഫുട്ബോൾ’ ടൂർണമെൻറ് 2024 യു എസ് ടിയും ടാറ്റലക്സിയും ചാമ്പ്യൻമാർ

Sports Correspondent

Winners Prathidhwani7s 2024 02
Download the Fanport app now!
Appstore Badge
Google Play Badge 1
ടെക്നോപാർക്കിൽ ‘റാവിസ് പ്രതിധ്വനി സെവൻസ് & ഫൈവ്സ് ഫുട്ബോൾ’ ടൂർണമെൻറ് 2024 യു എസ്  ടിയും ടാറ്റലക്സിയും  ചാമ്പ്യൻമാർ ; മന്ത്രി ശ്രീ ശിവൻകുട്ടി ഫൈനൽ മത്‌സരങ്ങൾ ഉത്‌ഘാടനം ചെയ്തു, ഇന്ത്യൻ ഫുട്ബോൾ ഇന്റർനാഷണൽ ശ്രീ എൻ പി പ്രദീപ്‌ സമ്മാനങ്ങൾ വിതരണം ചെയ്തു 
Inauguration 03
ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി സംഘടിപ്പിച്ച ടെക്നോപാർക്കിലെ നൂറിലധികം ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരച്ച “റാവിസ് പ്രതിധ്വനി സെവൻസ്“ ടൂർണമെന്റ് ഏഴാമത് എഡിഷൻ ഫൈനലിൽ യു എസ് ടി (U S T), ഇൻഫോസിസിനെ (Infosys) 1-0 ത്തിനു തോൽപ്പിച്ചു.  25 ഐ ടി കമ്പനികൾ പങ്കെടുത്ത വനിതകളുടെ ”പ്രതിധ്വനി ഫൈവ്സ്” ഫുട്ബാൾ ടൂർണമെന്റ് ഫൈനലിൽ ടാറ്റാലെക്സി (Tata Elxsi), എച്ച് & ആർ ബ്ലോക്കിനെ (H&R Block) 2-0 ത്തിനു തോൽപ്പിച്ചു.
Winners01 Prathidhwani5s 2024

2024 സെപ്റ്റംബർ 5 വ്യാഴാഴ്ച 3:30 നു ടെക്നോപാർക് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനൽ മത്സരങ്ങളുടെ ഉദ്‌ഘാടനം കേരളത്തിന്റെ പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ശിവൻകുട്ടി നിർവഹിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഏറ്റവും കൂടുതൽ കാലം കളിച്ച മലയാളി ശ്രീ എൻ പി പ്രദീപ്‌, അയ്യപ്പൻ എൻ ( ജി എം, ലീല റാവിസ് കോവളം), സാം ഫിലിപ്പ് (ജി എം, ലീല അഷ്ടമുടി കൊല്ലം), നാഗരാജൻ നടരാജൻ (സി ഇ ഒ ഐ ഡൈനമിക്സ് & ഡയറക്ടർ യൂഡി) തുടങ്ങിയ വിശിഷ്ട വ്യക്തികൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Inauguration 02

‘റാവിസ് ഹോട്ടൽ ഗ്രൂപ്പി’ന്റെയും ‘യൂഡി പ്രൊമോഷൻസ്’ ൻറെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ നൂറിലധികം ഐ ടി കമ്പനികളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഐ ടി ജീവനക്കാർ പങ്കെടുത്തു. ഫുട്ബോൾ ഫൈനൽ മത്സരങ്ങൾ കാണുവാൻ ആയിരത്തിഅഞ്ഞൂറിലധികം ടെക്കികൾ ഗ്രൗണ്ടിലെത്തിയിരുന്നു

Inauguration 05

സെവൻസ് ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് ഇരുപത്തി അയ്യായിരം രൂപയും എവർ റോളിംഗ് ട്രോഫിയും റാവിസ് അഷ്ടമുടിയിൽ ഒരു ദിവസത്തെ താമസവും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടൽസും (Raviz Hotels) യൂഡിയും(Yoode Promotions) നൽകുന്ന നിരവധി സമ്മാനങ്ങളും ലഭിച്ചു. ഫൈവ്സ് ടൂർണമെന്റ് ജേതാക്കൾക്ക് പതിനയ്യായിരം രൂപയും ട്രോഫിയും റാവിസ് അഷ്ടമുടിയിൽ ഒരു ദിവസത്തെ താമസവും ലഭിക്കും. ടൂർണമെന്റിലെ മികച്ച കളിക്കാർക്കും, ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാർക്കും, മികച്ച ഗോൾകീപ്പർമാർക്കും പ്രത്യേകം പുരസ്കാരങ്ങൾ നൽകി. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കായികതാരത്തിനു പ്ലയർ ഓഫ് ദി മാച്ച് ട്രോഫിയും ‘യൂഡി’ നൽകുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടായിരുന്നു.

Winners Prathidhwani7s 2024 01

കേരളത്തിലെ പ്രമുഖ ഐ ടികമ്പനികളെല്ലാം പങ്കെടുക്കുന്ന ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ’ ടൂർണമെൻറ് ഇന്ത്യയിൽ തന്നെ ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റാണ്. 175 മത്സരങ്ങൾ പൂർത്തിയാക്കിയ മൂന്നു മാസക്കാലം നീണ്ടു നിന്ന ടൂർണമെന്റാണ് ഇന്നലെ സമാപിച്ചത്.

Winners02 Prathidhwani5s 2024

അവാർഡ് ജേതാക്കൾ – പുരുഷന്മാരുടെ രാവിസ് പ്രതിധ്വനി സെവെൻസ്
Winners Prathidhwani7s – Season 7 

*** വിജയികൾ – യു എസ് ടി ( Winner – UST)
1. Runner up – Infosys (റണ്ണർ അപ്പ് – ഇൻഫോസിസ്)
2. Second runner up – Allianz (സെക്കന്റ്‌ റണ്ണർ അപ്പ് – അലയൻസ്)
3. Fair play – QBurst (ഫെയർ പ്ലേ – ക്യൂബർസ്റ്റ്)
4. Phase 1 top scorer – Roshan Robinson(H&R Block) (ഫയ്‌സ് 1 ടോപ് സ്കോറർ – റോഷൻ റോബിൻസൻ)
5. Player of the match in Final – Jijin S(UST) (പ്ലയെർ ഓഫ് ദി മാച്ച് – ഫൈനൽ – ജിജിൻ എസ് (യു എസ് ടി)
6. Top scorer – Nolan Charles(UST) ടോപ് സ്കോറർ ഓഫ് ടൂർണമെന്റ് – നോളൻ ചാൾസ് (യൂ എസ് ടി)
7. Best goalkeeper – Akhil Dev(Allianz) ബെസ്റ്റ് ഗോൾ കീപ്പർ – അഖിൽ ദേവ് (അലയൻസ്)
8. Player of the tournament – Nolan Charles(UST) പ്ലയെർ ഓഫ് ദി ടൂർണമെന്റ് – നോളൻ ചാൾസ് (യൂ എസ് ടി)

അവാർഡ് ജേതാക്കൾ -വനിതകളുടെ പ്രതിധ്വനി ഫൈവ്സ്
Winners Prathidhwani5s – Season 4 

**ജേതാക്കൾ – ടാറ്റാലക്സി (Winner – TATA Elxsi)
1. Runner up – H&R Block (റണ്ണർ അപ്പ് – എച്ച് & ആർ ബ്ലോക്ക്‌)
2. Second runner up – Envestnet (സെക്കന്റ്‌ റണ്ണർ അപ്പ് – എൻവെസ്റ്റ്നെറ്റ്)
3. Fair play – Way.com (ഫെയർ പ്ലേ – വേ ഡോട്ട് കോം)
4. Player of the match in Final – Ananya Shreya(TATA Elxsi) പ്ലയെർ ഓഫ് ദി മാച്ച് – ഫൈനൽ – അനന്യ ശ്രേയ (ടാറ്റാലക്‌സി)
5. Top scorer – Jisha Gomez(TCS), Amalumol Sabu(Infosys) ടോപ് സ്കോറർ – ജിഷ ഗോമെസ് (ടി സി എസ്), അമലുമോൾ സാബു (ഇൻഫോസിസ്)
6. Best goalkeeper – Suji Krishna(Way.com) ബെസ്റ്റ് ഗോൾ കീപ്പർ – സുജി കൃഷ്ണ (വേ ഡോട്ട് കോം )
7. Player of the tournament – Nikhila O S(TATA Elxsi) പ്ലയെർ ഓഫ് ദി ടൂർണമെന്റ് – നിഖില ഒ എസ് (ടാറ്റാലക്‌സി)