അർജന്റീനയിൽ നടക്കുന്ന ഫിഫ അണ്ടർ 20 ലോകകപ്പ് കിരീടം ഉറുഗ്വേ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ഇറ്റലിയെ ആണ് ഉറുഗ്വേ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉറുഗ്വേയുടെ വിജയം. മത്സരം അവസാനിക്കാൻ വെറും 4 മിനുട്ട് മാത്രം ബാക്കിയുള്ളപ്പോൾ ആണ് വിജയ ഗോൾ വന്നത്.
86ആം മിനുട്ടിൽ റോഡ്രിഗസ് ആയിരുന്നു ഗോൾ നേടിയത്. ഈ ഗോൾ മതിയായിരുന്നു ഉറുഗ്വേക്ക് കിരീടം നേടാൻ. ഇതാദ്യമായാണ് ഉറുഗ്വേ അണ്ടർ 20 ലോകകപ്പ് നേടുന്നത്. സെമി ഫൈനലിൽ ഇസ്രായേലിനെ ആയിരുന്നു ഉറുഗ്വേ തോൽപ്പിച്ചത്. കളിച്ച ഏഴ് മത്സരങ്ങളിൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് ഉറുഗ്വേ ഗോൾ വഴങ്ങിയത്. ആതിഥേയരായ അർജന്റീനയും ടൂർണമെന്റ് ഫേവറിറ്റുകൾ ആയിരുന്ന ബ്രസീലും ഒന്നും സെമിയിൽ പോലും എത്തിയിരുന്നില്ല.