മുൻ ലീഡ്സ് യുണൈറ്റഡ് മാനേജർ മാഴ്‌സെലോ ബിയെൽസ ഉറുഗ്വേ ദേശീയ ടീമിന്റെ പരിശീലകനായി കരാർ ഒപ്പുവെച്ചു. മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നത് സംബന്ധിച്ച് ഉറുഗ്വേ എഫ് എ തന്നെ സ്ഥിരീകരണം നൽകി. ഇപ്പോൾ ഉറുഗ്വേ താൽക്കാലിക പരിശീലകൻ മാർസെലോ ബ്രോലിയുടെ കീഴിലാണ് കളിക്കുന്നത്. 2026 ലോകകപ്പ് വരെയുള്ള കരാർ ബിയെൽസക്ക് നൽകാൻ ആണ് ഉറുഗ്വേ തീരുമാനിച്ചിരിക്കുന്നത്.

ലീഡ്‌സിൽ ഗംഭീര ഫുട്ബോൾ കളിപ്പിച്ച് പേരുകേട്ട പരിശീലകനാണ് ബിയൽസ. അവിടെ അദ്ദേഹം ടീമിനെ പ്രീമിയർ ലീഗിലേക്ക് പ്രമോഷനിലേക്ക് നയിക്കുകയും ആവേശകരമായ ഫുട്ബോൾ ബ്രാൻഡ് കളിക്കുകയും ചെയ്തു. ബിയൽസ ഈ ജോലി ഏറ്റെടുക്കുന്നത് ഉറുഗ്വേ ആരാധകർക്ക് അത് വലിയ പ്രതീക്ഷയും സന്തോഷവും നൽകും. മുമ്പ് അർജന്റീന ദേശീയ ടീമിനെ ബിയെൽസ പരിശീലിപ്പിച്ചിട്ടുണ്ട്.














