മുൻ ക്രൊയേഷ്യൻ ഫുട്ബോൾ താരവും മാനേജറുമായ സ്ലേവൻ ബിലിച്ച് ഉക്രെയ്ൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാകാൻ സാധ്യത. നിലവിൽ താൽക്കാലിക പരിശീലകൻ റസ്ലൻ റുതാൻ ആണ് ഉക്രൈൻ ദേശീയ ടീമിനെ നയിക്കുന്നത്. വാറ്റ്‌ഫോർഡുമായുള്ള തന്റെ ഹ്രസ്വകാല കാല കരാർ അവസാനിച്ചതിന് ശേഷം ബിലിച് പരിശീലക പദവിയൊന്നും ഏറ്റെടുത്തിട്ടില്ല.
2006 നും 2012 നും ഇടയിൽ ക്രൊയേഷ്യൻ ദേശീയ ടീമിനെ കൈകാര്യം ചെയ്തിട്ടുള്ള ബിലിച് അന്താരാഷ്ട്ര ഫുട്‌ബോളിന് അപരിചിതനല്ല. അദ്ദേഹത്തിന്റെ ഭരണകാലത്ത്, 2008 യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്കും 2012 പതിപ്പിൽ 16-ാം റൗണ്ടിലേക്കും ടീമിനെ അദ്ദേഹ. നയിച്ചു. വെസ്റ്റ് ഹാം യുണൈറ്റഡ്, ബെസിക്താസ്, ലോകോമോട്ടീവ് മോസ്കോ എന്നിവയുൾപ്പെടെ യൂറോപ്പിലെ നിരവധി ക്ലബ്ബുകളെയും 54 കാരനായ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.