യുവേഫയുടെ യൂത്ത് ലീഗ് മത്സരങ്ങളുടെ ക്വാർട്ടർ ഫൈനൽ ലൈനപ്പിനായുള്ള ഡ്രോ ഇന്ന് നടന്നു. ഗ്രൂപ്പ് വിന്നേഴ്സും പ്ലേ ഓഫ് വിന്നേഴ്സുമായി 16 ടീമുകളിൽ നിന്നുമാണ് ഡ്രോ നടത്തിയത്. ഫുട്ബോൾ ആരാധകരെ ആകർഷിക്കുന്ന ചില ലൈനപ്പുകളും യൂത്ത് ലീഗിന്റെ ലാസ്റ് 16 മത്സരങ്ങളിൽ ഉണ്ട്. റയൽ മാഡ്രിഡ് ബയേൺ മ്യൂണിക്കിനെ നേരിടുമ്പോൾ ബാഴ്സലോണ പിഎസ്ജിയെ നേരിടുന്നു. ഫെബ്രുവരി 20/21 ദിവസങ്ങളിലാണ് മത്സരങ്ങൾ
⚽️ The official result of the #UYL round of 16 draw…
🗓️ Ties to be played 20/21 February. pic.twitter.com/8aSXw8G0VK
— UEFA Youth League (@UEFAYouthLeague) February 9, 2018
നിലവിലെ ചാമ്പ്യന്മാരായ റെഡ്ബുൾ സാൽസ്ബർഗ് എഫ്സി പോർട്ടോയെയും സിറ്റി ഇന്ററിനെയും നേരിടുന്നു. മറ്റ് മത്സരങ്ങളിൽ ഫെയനൂർഡ് ചെൽസിയെയും സ്പർസ് മൊണോക്കോയെയും നേരിടും. ലിവർപൂൾ നേരിടുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ്. പ്രീമിയർ ലീഗിൽ നിന്നും 5 ടീമുകൾ ക്വാർട്ടറിലെത്തിയിട്ടുണ്ട്. ആദ്യ യൂത് ലീഗ് നേടിയത് ബാഴ്സലോണയാണ്. രണ്ടു തവണ ചാമ്പ്യന്മാരായ ടീം ചെൽസിമാത്രമാണ്. രണ്ട തവണ ഫൈനലിൽ എത്തിയെങ്കിലും കിരീടം നേടാൻ ബെനിഫിക്കക്ക് കഴിഞ്ഞിട്ടില്ല.
10
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial