സൂപ്പർ ലീഗ് വെറും കെട്ട് കഥ, പ്രതികരണവുമായി യുവേഫ

- Advertisement -

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഫുട്ബോൾ ലീക്സ് വെളിപ്പെടുത്തലുകളെ തള്ളി യുവേഫ. യൂറോപ്പിലെ എലൈറ്റ് ടീമുകൾ ചേർന്നുണ്ടാക്കാൻ പദ്ധതിയിട്ടു എന്ന് പറയപ്പെടുന്ന സൂപ്പർ ലീഗ് വെറും കെട്ട് കഥയാണെന്ന് യുവേഫ ചീഫ് അലക്‌സാണ്ടർ സേഫാറിൻ പറഞ്ഞു. ഫുട്ബോൾ ലീക്സിന്റെ വെളിപ്പെടുത്തൽ പ്രകാരം യൂറോപ്പിലെ പതിനാറു ടീമുകൾ ചേർന്ന് സൂപ്പർ ലീഗ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നെനും യുവേഫയുടെ പൂർണ പിന്തുണ അതിന്നുണ്ടെന്നുമാണ്.

മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണൽ,യുവന്റസ്,ബയേൺ മ്യൂണിക്ക്,ഇന്റർ മിലാൻ, റോമാ തുടങ്ങിയ ടീമുകൾ ചേർന്ന് സൂപ്പർ ലീഗ് തുടങ്ങുമെന്നാണ് വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്. എന്നാൽ ഇതൊക്കെ കെട്ടുകഥ എന്ന രീതിയിൽ തള്ളിക്കളയുകയാണ് യുവേഫ ചെയ്തത്. യുവേഫക്കെതിരായ അഴിമതി ആരോപണങ്ങളിൽ പ്രതികരിക്കാതിരുന്ന യുവേഫ യൂറോപ്പിനെ ഒന്നിച്ച് നിർത്തുന്നതിൽ ഫുട്ബോൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും യുവേഫ പറഞ്ഞു.

Advertisement