ചാമ്പ്യൻസ് ലീഗിൽ യുവേഫ കൊണ്ടുവരാൻ പോകുന്ന പരിഷ്കാരങ്ങളെ രൂക്ഷമായി വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള രംഗത്ത്. എല്ലാ പരിശീലകരും താരങ്ങളും മത്സരങ്ങൾ കുറക്കണം എന്ന് അപേക്ഷിക്കുമ്പോൾ യുവേഫയും ഫിഫയും ചെയ്യുന്നത് നേരെ തിരിച്ചാണ്. അവർ മത്സരങ്ങളുടെ എണ്ണം കൂട്ടുകയാണ്. ഗ്വാർഡിയോള പറഞ്ഞു. ഇനി ഫിഫയോടും യുവേഫയോടും തനിക്ക് ഒന്നേ ആവശ്യപ്പെടാൻ ഉള്ളൂ. അത് ഒരു വർഷത്തിന്റെ ദൈർഘ്യം കൂട്ടിത്തരണം എന്നാണ്. ഒരു വർഷം 499 ദിവസം എങ്കിലും ആക്കി മാറ്റണം. പെപ് പരിഹസിച്ചു.
ഇത്രയധികം മത്സരങ്ങൾ വന്നൽ പരിക്ക് കൂടും എന്നും ഫിക്സ്ചറുകൾ ടൈറ്റാകും എന്നും യുവേഫയ്ക്ക് അറിയാം. പക്ഷെ അവർ ഇതൊന്നും കാര്യമാക്കില്ല എന്ന് ഗ്വാർഡിയോള പറഞ്ഞു. പുതിയ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ് വരുന്നതോടെ ചാമ്പ്യൻസ് ലീഗിൽ ഒരോ ടീമും കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടതായി വരും. പെപ് ഗ്വാർഡിയോള മാത്രമല്ല ക്ലോപ്പും കോണ്ടെയുമൊക്കെ യുവേഫയ്ക്ക് എതിരെ ഈ വിഷയത്തിൽ രംഗത്തു വന്നിട്ടുണ്ട്.