യുവേഫയ്ക്കും പണം തന്നെയാണ് പ്രധാനം എന്ന് കോമാൻ

20210421 194027
- Advertisement -

യൂറോപ്യൻ സൂപ്പർ ലീഗിനെ വിമർശിക്കുന്ന യുവേഫയും പണത്തിന് തന്നെയാണ് പ്രാധാന്യം നൽകുന്നത് എന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. അവസാന കുറച്ച് വർഷമായി താരങ്ങൾ കളിക്കേണ്ടി വന്ന മത്സരങ്ങളുടെ എണ്ണം നോക്കിയാൽ അത് മനസ്സിലാകും എന്ന് കോമാൻ പറയുന്നു‌. യുവേഫ ഒരുപാട് സംസാരിക്കുന്നുണ്ട്. എന്നാൽ യുവേഫ ആരു പറയുന്നതും കേൾക്കുന്നില്ല എന്ന് കോമാൻ പറയുന്നു.

അവർ പരിശീലകർ പറയുന്നതോ കളിക്കാർ പറയുന്നതോ കേൾക്കുന്നില്ല. അവർക്ക് ആകെ വേണ്ടത് പണം മാത്രമാണ് കോമാൻ പറഞ്ഞു. ഫുട്ബോളിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നത് ഒക്കെ നല്ലതു തന്നെ, പക്ഷെ ആദ്യ താരങ്ങളെ സംരക്ഷിക്കുക ആണ് വേണ്ടത് എന്നും കോമാൻ പറഞ്ഞു. സൂപ്പർ ലീഗിനെ കുറിച്ച് തനിക്ക് പികെ പറഞ്ഞ അഭിപ്രായൻ തന്നെയാണ് ഉള്ളത് എന്നും കോമാൻ പറഞ്ഞു. ഫുട്ബോൾ ആരാധകർക്ക് വേണ്ടിയാണ് എന്നായിരുന്നു ബാഴ്സലോണ താരം പികെ പറഞ്ഞിരുന്നത്.

Advertisement