പരിക്ക്, റാമോസ് സ്‌പെയിൻ ടീമിന് പുറത്ത്

പരിക്കേറ്റ സ്‌പെയിൻ ക്യാപ്റ്റൻ സെർജിയോ റാമോസ് സ്‌പെയിൻ ദേശീയ ടീമിൽ നിന്ന് പിൻവാങ്ങി. ഇതോടെ ഞാഴാറാഴ്ച നേഷൻസ് ലീഗിൽ ബോസ്നിയക്ക് എതിരെ താരം ഇല്ലാതെയാവും സ്‌പെയിൻ ഇറങ്ങുക. ഇന്നലെ ക്രോയേഷ്യക്ക് എതിരെ തോൽവി വാങ്ങിയ കളിക്ക് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ റാമോസ് ഒരു ഗോൾ നേടിയിരുന്നു.

റാമോസിന് ഈ മാസം 24 ന് എയ്ബാറിന് എതിരെ നടക്കുന്ന റയൽ മാഡ്രിഡിന്റെ മത്സരത്തിൽ കളിക്കാനാവുമോ എന്ന കാര്യം ഉറപ്പില്ല. റാമോസ് ഇല്ലെങ്കിൽ അത് റയൽ പരിശീലകൻ സോളാരിക് വൻ തിരിച്ചടിയാകും. റയൽ നിരയിൽ നാച്ചോ, കാസെമിറോ എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇന്നലത്തെ തോൽവിയോടെ സ്പെയിനിന് നേഷൻസ് ലീഗ് അവസാന 4 ൽ എത്താൻ ഇംഗ്ലണ്ടും- ക്രോയേഷ്യയും തമ്മിൽ നടക്കുന്ന കളി സമനിലയിൽ ആവേണ്ടതുണ്ട്.

Exit mobile version