യൂറോപ്പിലെ ഏതെങ്കിലും രാജ്യങ്ങൾക്ക് ഈ ഫുട്ബോൾ സീസൺ ഉപേക്ഷിക്കണം എന്ന് ഉണ്ടെങ്കിൽ അതാവാം എന്ന് യുവേഫ. ഇതിനായുള്ള നിർദ്ദേശങ്ങൾ യുവേഫ നൽകും. പ്രത്യേക പ്രക്രിയ ഇതിനായി സ്വീകരിക്കേണ്ടതായി വരും. യുവേഫയുടെ കീഴിലുള്ള 55 അസോസിയേഷനുകൾക്ക് ഫിഫ ഈ നിർദ്ദേശം നൽകിയിട്ടുണ്ട്. ലീഗ് ഉപേക്ഷിക്കാൻ സഹായിക്കും എങ്കിലും ലീഗ് പൂർത്തിയാക്കാൻ ആണ് യുവേഫ എല്ലാ അസോസിയേഷനോടും പറയുന്നത്.
ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും കളിക്കുന്ന ഒരു അസോസിയേഷനും ഇതുവരെ ലീഗ് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് യുവേഫ പറയുന്നത്. യുവേഫയോട് ഉപദേശം തേടാതെ ലീഗ് അവസാനിപ്പിച്ചാൽ കടുത്ത നടപടിയുണ്ടാകും എന്നും യുവേഫ പറയുന്നു. നേരത്തെ ബെൽജിയൻ ലീഗ് അങ്ങനെ ഒരു നടപടി എടുത്തപ്പോൾ യുവേഫ രംഗത്തു വന്നിരുന്നു.