യൂറോ 2024 ക്വാളിഫയർ; ഇംഗ്ലണ്ട് ടീം ആയി, എസെക്ക് ആദ്യ സീനിയർ ടീം വിളിയെത്തി

Nihal Basheer

Gareth Southgate
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ ക്വാളിഫയറിൽ മാൾട്ടയേയും നോർത്ത് മസിഡോണിയയെയും നേരിടാൻ ഉള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. സീസണിൽ ഫോമിലുള്ള ക്രിസ്റ്റൽ പാലസ് താരം എബെരെഷി എസെക്ക് പ്രതീക്ഷിച്ച പോലെ ടീമിലേക്ക് വിളിയെത്തിയപ്പോൾ റഹീം സ്റ്റർലങ് ആണ് പുറത്തായ പ്രമുഖ താരം.ഇന്ത്യൻ സമയം ജൂൺ 17 നും 20നും ആണ് ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ. റീസ് ജെയിംസ്, മേസൻ മൗണ്ട്, ചിൽവെൽ, നിക് പോപ്പ് എന്നിവരെല്ലാം പരിക്ക് മൂലം പുറത്താണ്. പതിവ് പോലെ അർണോൾഡ്, ഹാരി മഗ്വായർ, ട്രിപ്പിയർ, സാക, ഹെൻഡേഴ്സൻ, ഹാരി കെയ്ൻ തുടങ്ങി പ്രമുഖ താരങ്ങൾ എല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ന്യൂകാസിലിൽ ഗോളടിച്ചു കൂട്ടുന്ന കല്ലം വിൽസനും വിളിയെത്തി. പരിക്കേറ്റ കീപ്പർ നിക് പോപ്പിന് പകരം ക്രിസ്റ്റൽ പാലസ് താരം സാം ജോൺസ്റ്റോൺ ആണ് ടീമിൽ ഇടം പിടിച്ചത്. ഗ്രൂപ്പ് സിയിൽ നിലവിൽ ഒന്നാമതാണ് ഇംഗ്ലണ്ട്.
20230524 213843
റഹീം സ്റ്റർലിങ്ങുമായി സംസാരിച്ചതിന് ശേഷമാണ് താരത്തെ ടീമിൽ ഉൾപ്പെടുത്താതെ ഇരുന്നതെന്ന് കോച്ച് സൗത്ത്ഗേറ്റ് വ്യക്തമാക്കി. താരത്തിന് സ്വന്തം ഫിറ്റ്നസിൽ തൃപ്തനല്ലെന്ന് അദ്ദേഹം പറഞ്ഞു. ബാൻ നേരിടുന്ന ഐവാൻ ടോണിയെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോൾ താരത്തിന്റെ തുടർന്നുള്ള ഫിറ്റ്നസിൽ ആണ് തന്റെ ആശങ്കയെന്ന് സൗത്ത്ഗേറ്റ് പറഞ്ഞു. ക്ലബ്ബിനോടൊപ്പം പരിശീലനം പോലും നടത്താൻ കഴിയാത്ത ടോണിക്ക് വരും മാസങ്ങളിൽ വ്യക്തിപരമായും ശാരീരികമായും കൊടുതൽ മെച്ചപ്പെടാൻ തങ്ങൾക് എന്ത് ചെയ്യാൻ കഴിയുമെന്നാണ് താൻ ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടീം ഇവരിൽ നിന്ന്:
ഗോൾ കീപ്പർ: Sam Johnstone (Crystal Palace), Jordan Pickford (Everton), Aaron Ramsdale (Arsenal)

പ്രതിരോധം: Harry Maguire (Manchester United), Luke Shaw (Manchester United), Kieran Trippier (Newcastle United), Trent Alexander-Arnold (Liverpool), Lewis Dunk (Brighton & Hove Albion), Marc Guehi (Crystal Palace), Tyrone Mings (Aston Villa), John Stones (Manchester City), Kyle Walker (Manchester City)

മധ്യനിര: Jude Bellingham (Borussia Dortmund), Eberechi Eze (Crystal Palace), Conor Gallagher (Chelsea), Jordan Henderson (Liverpool), Kalvin Phillips (Manchester City), Declan Rice (West Ham United)

മുന്നേറ്റം: Phil Foden (Manchester City), Jack Grealish (Manchester City), Harry Kane (Tottenham Hotspur), James Maddison (Leicester City), Marcus Rashford (Manchester United), Bukayo Saka (Arsenal), Callum Wilson (Newcastle United)