ഉഡിനീസിനെതിരായ 2-1 വിജയത്തിലൂടെ ഇന്റർ മിലാൻ സീരി എയിൽ ഒന്നാം സ്ഥാനത്തെ ലീക്ഷ് ആറ് പോയിന്റ് ആക്കി ഉയർത്തി. മാർക്കോ അർനൗട്ടോവിച്ചും ഡേവിഡ് ഫ്രാറ്റെസിയും നേടിയ ആദ്യ പകുതിയിലെ ഗോളുകളാണ് വിജയം ഉറപ്പാക്കിയത്.

എസി മിലാനെതിരെ കോപ്പ ഇറ്റാലിയ സെമിഫൈനലും ബയേൺ മ്യൂണിക്കിനെതിരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലും മുന്നിൽ ഇരിക്കെ ഈ ജയം ഇന്ററിൻ ആത്മവിശ്വാസം നൽകും.
ഇന്ന് തന്നെ എസി മിലാനെതിരെ നേരിടുന്ന നാപോളി ജയിക്കുക ആണെങ്കിൽ ഇന്ററിന്റെ ലീഡ് വീണ്ടും 3 ആയി കുറയും.