മാലിദ്വീപിനെതിരായ ഇന്ത്യയുടെ 3-0 വിജയത്തിനിടെ പരിക്കേറ്റ ബ്രാൻഡൻ ഫെർണാണ്ടസിന് പകരക്കാരനായി ഹെഡ് കോച്ച് മനോലോ മാർക്വേസ് ഉദാന്ത സിംഗിനെ ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളിച്ചു. മാലിദ്വീപിന് എതിരെ ഓപ്പണിംഗ് ഗോളിന് അസിസ്റ്റ് നൽകിയ ബ്രാൻഡൻ ആദ്യ പകുതിയിൽ പരിക്കേറ്റത് കാരണം പുറത്ത് പോകേണ്ടി വന്നിരുന്നു.

മാർച്ച് 25 ന് ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം ബ്രാൻഡന് നഷ്ടമാകും. ഉദാന്ത ടീമിനൊപ്പം ഇതിനകം തന്നെ ജോയിൻ ചെയ്തു.