മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗർനാചോ അടുത്ത മാസം നടക്കുന്ന അണ്ടർ 20 ലോകകപ്പിനായുള്ള അർജന്റീന ദേശീയ ടീമിൽ ഇടം നേടി. ഗർനാചോയെ വിട്ടു നൽകണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ താരത്തെ വിട്ടു നൽകാൻ ഒരുക്കമല്ല എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിലപാട്. മെയ് 20നാണ് അണ്ടർ 20 ലോകകപ്പ് ആരംഭിക്കുന്നത്. അർജന്റീന തന്നെയാണ് ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്.
പ്രീമിയർ ലീഗ് സീസൺ അവസാനിക്കാൻ മെയ് അവസാനം ആകും എന്നിരിക്കെ താരത്തെ വിട്ടു കൊടുക്കേണ്ടതില്ല എന്നാണ് യുണൈറ്റഡ് മാനേജ്മെന്റിന്റെ നിലപാട്. ഇപ്പോൾ പരിക്കിന്റെ പിടിയിലായ ഗർനാചോ പരിക്ക് മാറി തിരികെ എത്തുന്നതിന്റെ വക്കിലാണ്. ഗർനാചോ അടുത്ത ആഴ്ച മുതൽ യുണൈറ്റഡിനൊപ്പം വീണ്ടും കളിച്ചു തുടങ്ങും. യുണൈറ്റഡിന്റെ ഈ സീസണിലെ പ്രധാന താരങ്ങളിൽ ഒരാളാണ് ഗർനാചോ. ഇന്റർ നാഷണൽ ബ്രേക്കിന്റെ സമയത്ത് നടക്കുന്ന ടൂർണമെന്റ് അല്ലാത്തതിനാൽ യുണൈറ്റഡിന് താരത്തെ വിട്ടു കൊടുക്കണം എന്ന നിരബന്ധം ഇല്ല. എങ്കിലും അർജന്റീന യുണൈറ്റഡുമായുള്ള ചർച്ചകൾ തുടരുകയാണ്.