ഇന്ത്യ അണ്ടർ 17 ടീം സ്പെയിനിലേക്ക്

ഇന്ത്യയുടെ അണ്ടർ 17 വനിതാ ടീം ൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ ആയി സ്പെയിനിലേക്ക് യാത്ര തിരിച്ചു. ഒക്ടോബർ 11 മുതൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിനുള്ള ടീമിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ സൗഹൃദ മത്സരങ്ങൾ. ഒഡീഷയിലെ ഭുവനേശ്വറിൽ ക്യാമ്പ് ചെയ്യുക ആയിരുന്നു ഇന്ത്യൻ ടീം ഇതുവരെ.

സപ്പോർട്ട് സ്റ്റാഫിനൊപ്പം 23 അംഗ സ്ക്വാഡ് ആണ് ഇന്നലെ രാത്രി ഭുവനേശ്വറിൽ നിന്ന് സ്‌പെയിനിലേക്ക് യാത്രതിരിച്ചത്‌. വരാനിരിക്കുന്ന മത്സരങ്ങളുടെ വിശദാംശങ്ങൾ ഉടൻ പങ്കുവെക്കും എന്ന് എ ഐ എഫ് എഫ് അറിയിച്ചു.

The 23-member Squad are as follows:

Goalkeepers: Melody Chanu Keisham, Monalisha Devi Moirangthem, Anjali Munda

Defenders: Astam Oraon, Gladys Zonunsangi, Kajal, Naketa, Purnima Kumari, Varshika, Shilky Devi Hemam, Nikita Jude

Midfielders: Babina Devi Lisham, Nitu Linda, Shailja, Shubhangi Singh

Forwards: Anita Kumari, Lynda Kom Serto, Neha, Rejiya Devi Laishram, Shelia Devi Loktongbam, Kajol Hubert Dsouza, Lavanya Upadhyay, Sudha Ankita Tirkey,

Head Coach: Thomas Dennerby