U-17 യൂറോ കപ്പ് ഫൈനലിൽ ഇറ്റലി vs ഹോളണ്ട് പോരാട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അയർലണ്ടിൽ നടക്കുന്ന അണ്ടർ 17 യൂറോ കപ്പിന്റെ ഫൈനൽ ലൈനപ്പായി. കഴിഞ്ഞ അണ്ടർ 17 ഫൈനലിന്റെ ആവർത്തനം പോലെ ഇത്തവണയും ഇറ്റലിയും ഹോളണ്ടും ആകും ഫൈനലിൽ ഏറ്റുമുട്ടുക. ഇന്നലെ നടന്ന സെമി ഫൈനലിൽ ഏക ഗോളിന് സ്പെയിനിനെ തോൽപ്പിച്ചാണ് ഹോണ്ടണ്ട് ഫൈനലിൽ കടന്നത്. ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ 89ആം മിനുട്ടിൽ താബൗനി നേടിയ ഗോളാണ് വിജയ ഗോളായി മാറിയത്.

ഫ്രാൻസിനെ തോൽപ്പിച്ചാണ് ഇറ്റലി ഫൈനലിൽ കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം. ഇറ്റലിക്കു വേണ്ടി എപോസിറ്റോയും ഉദോഗിയുമാണ് ഗോളുകൾ നേടിയത്. കഴിഞ്ഞ തവണ ഹോളണ്ടും ഇറ്റലിയും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ വിജയിച്ച് കിരീടം കൊണ്ടു പോയത് ഹോളണ്ടായിരുന്നു. മെയ് 19നാണ് ഫൈനൽ നടക്കുക.