U15 ഐലീഗ്; മിനേർവ പഞ്ചാബ് vs ഡി എസ് കെ ശിവാജിയൻസ് ഫൈനൽ

Newsroom

അണ്ടർ 15 ഐലീഗിൽ കലാശ പോരാട്ടത്തിൽ ഡി എസ് കെ ശിവജിയൻസിനെ നേരിടുക നിലവിലെ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് ആകും. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ഐസോൾ എഫ് സിയെ മിനേർവ പഞ്ചാബ് പരാജയപ്പെടുത്തിയതോടെയാണ് കലാശ പോരാട്ടം തീരുമാനമായത്.

നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2ന് മിനേർവ വിജയിക്കുക ആയിരുന്നു. ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചാണ് ഡി എസ് കെ ശിവജിയൻസ് ഫൈനലിലേക്ക് എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial