അണ്ടർ 13 ഐ ലീഗ് എം എസ് പി നാളെ പൂനെയിൽ ഇറങ്ങും

- Advertisement -

അണ്ടർ 13 ഐലീഗിൽ കേരള ടീമുകളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. റെസ്റ്റ് ഓഫ് ഇന്ത്യാ ഗ്രൂപ്പ് ഡിയിൽ എം എസ് പിയുടെ മത്സരത്തോടെയാണ് കേരളത്തിന്റെ കുട്ടികളുടെ പോരാട്ടം തുടങ്ങുക. പൂനെയിലെ ഡി എസ് കെ ശിവജിയൻസിനെ ആണ് എം എസ് പി നാളെ നേരിടുക.

ഗ്രൂപ്പ് ഡിയിൽ എം എസ് പിയും ഗോകുലം എഫ് സിയുമാണ് കേരളത്തിൽ നിന്നുള്ള ടീമുകൾ. ഡി എസ് കെ ശിവജിയൻസ്, അനന്ദപൂർ അക്കാദമി, ഫതെഹ് ഹൈദരബാദ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. അണ്ടർ 13 ഐ ലീഗിൽ പങ്കെടുക്കുന്ന ബാക്കി നാലു കേരള ക്ലബുകൾ ഗ്രൂപ്പ് എഫിൽ തൃശ്ശൂരിൽ വെച്ചാണ് ഏറ്റുമുട്ടുന്നത്. തൃശ്ശൂരിലെ മത്സരങ്ങൾ ഫെബ്രുവരി 8ന് ആരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement