അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. 23അംഗ സ്ക്വാഡാണ് ഇന്ന് പരിശീലകൻ ഡെറിക് പെരേര പ്രഖ്യാപിച്ചത്. ഖത്തറിനെതിരായി സൗഹൃദ മത്സരം കളിച്ച ടീമിൽ ഉണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും എ എഫ് സി ചാമ്പ്യൻഷിപ്പിനായുള്ള ടീമിലും ഇടം പിടിച്ചിട്ടുണ്ട്. മലയാളികളായ സഹൽ അബ്ദുൽ സമദും രാഹുൽ കെ പിയും ആണ് മലയാളികളായി ടീമിൽ ഉള്ളത്.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് സഹലിനെ ക്യാമ്പിൽ എത്തിച്ചത്. ഇന്ത്യൻ ആരോസിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചത് രാഹുൽ കെപിയെയും ടീമിൽ എത്തിച്ചു. രണ്ട് പേരും ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് എന്നത് കേരള ഫുട്ബോൾ ആരാധകർക്ക് ഇരട്ടി സന്തോഷം നൽകും. ബ്ലാസ്റ്റേഴ്സ് താരം ധീരജ് സിംഗും ടീമിൽ ഉണ്ട്.
മാർച്ച് 22 മുതൽ ഉസ്ബെകിസ്താനിൽ വെച്ചാണ് ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയെ കൂടാതെ ഉസ്ബെക്കിസ്ഥാൻ, തജാകിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പിൽ ഉള്ളത്
ഇന്ത്യൻ ടീം;
ഗോൾകീപ്പർ;
ഗിൽ, ധീരജ്, മൊഹമ്മദ് നവാസ്
ഡിഫൻസ്;
നരേന്ദർ, മെഹ്താബ്, സർതക്, അൻവർ, ആശിഷ്, നിശു, ഗൗരവ്
മിഡ്ഫീൽഡ്;
വിനീത് റായ്, സഹൽ, ജെറി, ചാങ്തെ, അമർജിത്, രോഹിത്, കോമൽ, രാഹുൽ, അനിരുദ്ധ താപ
ഫോർവേഡ്;
ഡാനിയൽ, ലിസ്റ്റൺ, റഹീം, ദാനു