2020ൽ തായ്ലാന്റിൽ വെച്ച് നടക്കുന്ന അണ്ടർ 23 ഏഷ്യാ കപ്പിന്റെ യോഗ്യതാ റൗണ്ടുകൾക്കായുള്ള ഗ്രൂപ്പുകൾ തീരുമാനമായി. നിലവിലെ ചാമ്പ്യന്മാരായ ഉസ്ബെക്കിസ്ഥാനൊപ്പം ആണ് ഇന്ത്യ പെട്ടിരിക്കുന്നത്. ഗ്രൂപ്പിൽ ഉസ്ബെകിസ്ഥാനെ കൂടാതെ വൈരികളായ പാകിസ്ഥാൻ, താജികിസ്താൻ എന്നിവരാണ് ഉള്ളത്. 2019 മാർചിൽ ആകും യോഗ്യതാ മത്സരങ്ങൾ നടക്കുക.
അണ്ടർ 23 ഏഷ്യാ കപ്പിൽ 16 ടീമുകൾക്കാണ് അവസരം ലഭിക്കുക. കഴിഞ്ഞ തവണ ചൈനയിൽ നടന്ന ടൂർണമെന്റിൽ ആണ് ഉസ്ബെക്കിസ്ഥാൻ ചാമ്പ്യന്മാരായത്. ഒളിമ്പിൽസ് ഫുട്ബോളിനുള്ള ഏഷ്യൻ യോഗ്യത കണക്കാക്കുക ഈ അണ്ടർ 23 ഏഷ്യാ കപ്പിലൂടെയാണ്. ഈ ടൂർണമെന്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ഫിനിഷ് ചെയ്യുന്നവർ ആകും ടോകിയോ ഒളിമ്പിക്സിൽ ഏഷ്യയെ പ്രതിനിധീകരിച്ച് മത്സരിക്കുക.