വയനാട് നടക്കുന്ന അണ്ടർ 20 ഇന്റർ ഡിസ്ട്രിക്റ്റ് ഫുട്ബോളിൽ ഇടുക്കി കണ്ണൂരിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഇടുക്കിയുടെ വിജയം. 45ആം മിനുട്ടിൽ മുഹമ്മദ് നൈഫും 57ആം മിനുട്ടിൽ ലിസ്ബൺ ലിൻസോയും ആണ് ഇടുക്കിക്ക് ആയി ഗോൾ നേടിയത്. 82ആം മിനുട്ടിൽ അംഗിത് ആണ് കണ്ണൂരിന്റെ ആശ്വാസ ഗോൾ നേടിയത്.