അണ്ടർ 18 ഐലീഗ്, ചെന്നൈയിനെ തോൽപ്പിച്ച് ഐസാൾ സെമിയിൽ

- Advertisement -

അണ്ടർ 18 ഐലീഗിന്റെ സെമി ലൈനപ്പ് ആയി. ഇന്ന് നടന്ന അവസാന ക്വാർട്ടർ ഫൈനൽ ജയിച്ച് ഐസാളും സെമിയിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിനെ തോൽപ്പിച്ചാണ് ഐസോൾ സെമിയിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്നത്തെ ഐസാളിന്റെ വിജയം. ലാൽതൻമാവിയ ആണ് മത്സരത്തിലെ ഏക ഗോൾ നേടിയത്.

നേരത്തെ സായി ഗുവാഹത്തിയെ തോൽപ്പിച്ച് എഫ് സി ഗോവയും, ഈസ് ബംഗാളിനെ തോൽപ്പിച്ച് പൂനെ സിറ്റിയും, മോഹൻ ബഗാനെ തോൽപ്പിച്ച് മിനേർവ പഞ്ചാബും സെമിയിൽ കടന്നിരുന്നു. വരുന്ന ബുധനാഴ്ച നടക്കുന്ന സെമിയിൽ മിനേർവ പഞ്ചാബ് എഫ് സി ഗോവയേയും, പൂനെ സിറ്റി ഐസാളിനെയും നേരിടും.

Advertisement