കൊൽക്കത്തയിൽ നടക്കുന്ന അണ്ടർ 15 സാഫ് കപ്പിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ബംഗ്ലാദേശിനും നേപ്പാളിനും വിജയം. ശ്രീലങ്കയെ നേരിട്ട നേപ്പാൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. നേപ്പാളിനു വേണ്ടി സസാങ്ക് ബൊഹ്റ, ആശിം റായ് എന്നിവരാണ് ഗോളുകൾ നേടിയത്. ഭൂട്ടാനെ നേരിട്ട ബംഗ്ലാദേശ് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു വിജയിച്ചത്. ബംഗ്ലാദേശിനു വേണ്ടി അൽ അമിൻ റഹ്മാൻ, അൽ മൊറാദ്, ശുവോ സർകാർ എന്നിവർ ആണ് ഗോളുകൾ നേടിയത്. ബംഗ്ലാദേശ് ആണ് നിലവിലെ ചാമ്പ്യന്മാർ.