തുർക്കിയിലെ ഫുട്ബോൾ എന്ന് പുനരാരംഭിക്കും എന്ന് തീരുമാനമായി. ജൂൺ 12ന് ലീഗ് പുനരാരംഭിക്കാൻ സർക്കാറും ഫുട്ബോൾ ലീഗ് അധികൃതരും കൂടി തീരുമാനിച്ചു. തുർക്കിയിൽ കൊറോണ രോഗം നിയന്ത്രണ വിധേയമാകാൻ തുടങ്ങി എന്നാണ് ഗവണ്മെന്റ് പറയുന്നത്. എന്നാൽ ജനങ്ങൾക്ക് ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇതുവരെ 3500ൽ അധികം ആൾക്കർ തുർക്കിയിൽ കൊറോണ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.
ഒരുപാട് വിമർശനങ്ങൾക്ക് ശേഷം മാർച്ച് 12ന് മാത്രമായിരുന്നു തുർക്കിയിലെ ഫുട്ബോൾ മത്സരങ്ങൾ നിർത്തിവെച്ചത്.
കാണികൾ ഇല്ലാതെ ലീഗ് പൂർത്തിയാക്കാൻ ആണ് തുർക്കിയുടെ തീരുമാനം. ഇത്തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് വേദിയാകുന്നത് തുർക്കിയാണ്. അതുകൊണ്ട് തന്നെ യുവേഫയോട് കൂടെ ചർച്ച നടത്തിയിട്ടാണ് ലീഗ് പുനരാരംഭിക്കുന്ന തീയതി യുവേഫ പ്രഖ്യാപിച്ചത്.