തുർക്കിയിലെ വമ്പൻ ഫുട്ബോൾ ക്ലബ് ആയ ബെസ്കിറ്റാസ് പ്രസിഡന്റ് അടക്കം 8 അധികൃതർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജൂണിൽ തുർക്കി സൂപ്പർ ലീഗ് പുനരാരംഭിക്കാനുള്ള ഭാഗമായുള്ള ടെസ്റ്റിൽ ആണ് ക്ലബ് പ്രസിഡന്റ് അഹ്മദ് നൂരി സെബിക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചത്.
ക്ലബ് മുന്നേറ്റനിര താരം ബുലാക് യിൽമാസിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് മൂലം മാർച്ച് 18 നു നിർത്തി വച്ച ലീഗ് ജൂൺ 12 നു പുനരാരംഭിക്കും എന്നു മുമ്പ് തന്നെ തുർക്കി ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ ഇതിനു എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന കാര്യം ഇപ്പോൾ പറയാൻ ആവില്ല.