തോമസ് ടുചൽ ഇംഗ്ലണ്ടിന്റെ പരിശീലകനാവാൻ സാധ്യത

Newsroom

ഫുട്ബോൾ അസോസിയേഷനുമായി (എഫ്എ) വിജയകരമായ ചർച്ചകൾക്ക് ശേഷം ഇംഗ്ലണ്ട് ദേശീയ ടീമിൻ്റെ അടുത്ത മുഖ്യ പരിശീലകനാകാൻ തോമസ് ടുച്ചൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുൻ ചെൽസി മാനേജർ നേരത്തെ തന്നെ ഇംഗ്ലണ്ട് പരിശീലക ജോലിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ചർച്ചകൾ ഇപ്പോൾ അവസാന ഘട്ടത്തിൽ ആണെന്നാണ് സൂചന.

Picsart 23 04 23 14 02 08 078

എഫ്എയുടെ ടോപ്പ് ചോയ്‌സായ പെപ് ഗാർഡിയോളയെ നിലനിർത്തുന്നതിൽ മാഞ്ചസ്റ്റർ സിറ്റി ആത്മവിശ്വാസത്തോടെ തുടരുന്നതിനാൽ, മറ്റ് ഓപ്ഷനുകളെ ആണ് എഫ് എ ഇപ്പോൾ നോക്കുന്നത്. നിലവിലെ താൽക്കാലിക മാനേജർ ലീ കാർസ്‌ലി സ്ഥിര പരിശീലകനായൊരു റോൾ നോക്കുന്നില്ല എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.