ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിൻ്റെ പുതിയ ഹെഡ് കോച്ചായി തോമസ് ടുച്ചൽ ചുമതലയേറ്റു. 2024 ഒക്‌ടോബർ 16 ബുധനാഴ്ച ഫുട്‌ബോൾ അസോസിയേഷൻ (എഫ്എ) പ്രഖ്യാപനം നടത്തി. സ്വെൻ-ഗോറാൻ എറിക്‌സണും ഫാബിയോ കാപ്പെല്ലോയ്ക്കും ശേഷം ഇംഗ്ലീഷ് ടീമിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ വിദേശ പരിശീലകനാണ് ടുച്ചൽ.

2025 ജനുവരി മുതലാകും ടുച്ചൽ ജോലി ആരംഭിക്കുക. യൂറോ 2024 ന് ശേഷം ഗാരെത് സൗത്ത്ഗേറ്റിൻ്റെ രാജിയെ തുടർന്ന് താൽക്കാലിക ചുമതലയേറ്റ കാർസ്ലി, നേഷൻസ് ലീഗ് കാമ്പെയ്ൻ അവസാനിക്കുന്നത് വരെ ചുമതലയിൽ തുടരും.
51 കാരനായ ടുച്ചൽ ഇംഗ്ലീഷ് ദേശീയ ടീമിനെ ഏറ്റെടുത്തതിൽ അഭിമാനം പ്രകടിപ്പിച്ചു.