ടൂഷലിന്റെ ബയേൺ DFB Pokal സെമി കാണാതെ പുറത്ത്

Newsroom

ടൂഷലിന്റെ ജർമ്മനിയിലെ സന്തോഷം അധികകാലം നീണ്ടില്ല. ബയേൺ മ്യൂണിക്ക് ഇന്ന് ഡിഎഫ്ബി-Pom ക്വാർട്ടർ ഫൈനലിൽ നിന്ന് പുറത്തായി. എസ്‌സി ഫ്രീബർഗ് ആണ് ബയേണിനെ പുറത്താക്കിയത്. ഒരു ഇഞ്ച്വറി ടൈം ഗോളിന്റെ ബലത്ത അവർ 2-1ന്റെ വിജയം ഇന്ന് ഉറപ്പിച്ചു. 19-ാം മിനിറ്റിൽ ഡിഫൻഡർ ഡയോട്ട് ഉപമെക്കാനോയുടെ ഗോളിൽ ലീഡ് നേടിയെങ്കിലും, എട്ട് മിനിറ്റിനുള്ളിൽ ഫ്രീബർഗ് മിഡ്ഫീൽഡർ നിക്കോളാസ് ഹോഫ്‌ലർ സമനില പിടിച്ചു.

ബയേൺ 04 05 02 20 09 417

രണ്ടാം പകുതിയിൽ മത്സരം അധിക സമയത്തിന്റെ അഞ്ചാം മിനിറ്റിൽ നിൽക്കൽ ഫ്രീബർഗ് ഫോർവേഡ് ലൂക്കാസ് ഹോലർ നാടകീയമായ ഒരു പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് അത്ഭുതം കാണിച്ചു. ടൂഷലിന്റെ ബയേണിലെ ആദ്യ പരാജയമാണിത്. 2011 ന് ശേഷമുള്ള തങ്ങളുടെ ആദ്യ പ്രധാന ട്രോഫി ഉറപ്പാക്കാൻ ശ്രമിക്കുന്ന ഫ്രൈബെർഗിന് DFB-Pokal-ന്റെ സെമിയിലേക്ക് കടന്നു എന്നത് വലിയ സ്വപ്നങ്ങൾ നൽകും.