മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. ഡച്ച് യുവതാരമായ ജോഷ്വ സിർക്‌സിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും ബൊളോനയും തമ്മിൽ കരാർ ഒപ്പുവെച്ചു കഴിഞ്ഞു.. 40 മില്യൺ ആണ് സിർക്സിയുടെ റിലീസ് ക്ലോസ്. അത് നൽകുന്നതിന് പകരം മൂന്ന് വർഷമായി 45 മില്യൺ നൽകാൻ ആണ് യുണൈറ്റഡ് ധാരണയിൽ എത്തിയത്.
ഇപ്പോഴത്തെ യുണൈറ്റഡിന്റെ സ്ട്രൈക്കർ ആയ റാസ്മസ് ഹൊയ്ലുണ്ടിന് പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സ്ട്രൈക്കറെ യുണൈറ്റഡ് സ്വന്തമാക്കുന്നത്. ഇപ്പോൾ ഇറ്റാലിയൻ ക്ലബായ ബൊലോഗ്നയുടെ താരമാണ് സിർക്സി. 2029 വരെയുള്ള കരാർ ആകും താരം ഒപ്പുവെക്കുക.
ബൊലോഗ്‌നയെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് സിർക്സി. കഴിഞ്ഞ സീസണിൽ 12 ഗോളുകൾ താരം നേടിയിരുന്നു. മുമ്പ് പാർമ, ആന്റർലെച്, ബയേൺ മ്യൂണിക്ക് എന്നി ക്ലബുകൾക്ക് ആയും സിർക്സി കളിച്ചിട്ടുണ്ട്.