Picsart 24 07 19 00 46 23 445

ബ്രസീലിയൻ യുവതാരം സാവിഞ്ഞോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി

ട്രോയിസിൽ നിന്നുള്ള ബ്രസീലിയൻ അറ്റാക്കർ സാവിഞ്ഞോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. 20കാരനായ താരം ഈ ട്രാൻസ്ഫർ വിൻഡോയിലെ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ സൈനിംഗ് ആണ്. ഫ്രഞ്ച് ക്ലബിനായി ഒരു സീനിയർ മത്സരം കളിക്കാതെയാണ് സാവിഞ്ഞോ ക്ലബ് വിടുന്നത്. ട്രോയിസിൽ എത്തിയത് മുതൽ താരം ലോണിൽ ആയിരുന്നു‌‌. അവസാന സീസണിൽ ജിറോണയിൽ ആണ് താരം ലോണിൽ കളിച്ചത്.

20കാരനായ താരം ബ്രസീലിന്റെ കോപ അമേരിക്ക ടീമിൽ ഉണ്ടായിരുന്നു. 2022ൽ ആയിരുന്നു അത്ലറ്റികോ മിനേരോയിൽ നിന്ന് സാവിഞ്ഞോ ട്രോയിസിൽ എത്തിയത്. അവിടെ കരാറിൽ ഇരിക്കെ പി എസ് വിയിലും ലോണിൽ കളിച്ചു.

പ്രീമിയർ ലീഗ് ജേതാക്കൾക്ക് £33.6 മില്യൺ ആണ് ട്രാൻസ്ഫർ ഫീ ആയി നൽകുക. സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ തന്നെയുള്ള ക്ലബാണ് ട്രോയിസ്. 2029 വരെ നീണ്ടു നിൽക്കുന്ന കരാർ താരം സിറ്റിയിൽ ഒപ്പുവെച്ചു.

Exit mobile version