കെനാൻ യിൽദിസിനെ യുവന്റസ് സ്വന്തമാക്കി

20220709 140249

ടർക്കിഷ് യുവതാരം കെനാൻ യിൽദിസിനെ യുവന്റസ് ടീമിൽ എത്തിച്ചു.ബയേണുമായുള്ള പതിനെഴുകാരന്റെ കരാർ കഴിഞ്ഞ സീസണോടെ അവസാനിച്ചതിനാൽ ബാഴ്‌സലോണ അടക്കമുള്ള വമ്പന്മാർ താരത്തിന്റെ പിറകെ ഉണ്ടായിരുന്നു.എന്നാൽ മാസങ്ങളായി യുവതാരത്തെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനുള്ള ബാഴ്‌സയുടെ ശ്രമങ്ങളെ മറികടക്കാൻ അവസാന ഘട്ടത്തിൽ താരത്തിന് വേണ്ടി രംഗത്ത് വന്ന യുവന്റസിനായി.

2025 വരെയാണ് കെനാൻ യിൽഡിസ് യുവന്റസുമായി കരാറിൽ എത്തിയിരിക്കുന്നത്.താരം യുവന്റസിന്റെ യൂത്ത് ടീമിനോടൊപ്പം ചേരും.

ബയേണിന്റെ അണ്ടർ 19 ടീമിലേക്ക് പതിനാറാം വയസിൽ തന്നെ എത്താൻ സാധിച്ച താരമാണ് യിൽദിസ്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ താരത്തിന് ഇരുവിങ്ങുകളിലും ഒരുപോലെ കളിക്കാൻ ആവും.താരത്തിന്റെ ബയേണുമായുള്ള കരാർ അവസാനിച്ചതിന് പിറകെയാണ് തങ്ങളുടെ യൂത്ത് ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ആരംഭിച്ചത്.