ജർമൻ താരം യാൻ ബിസ്സെക്കിനെ ടീമിൽ എത്തിക്കാൻ ഇന്റർ മിലാൻ. നിലവിൽ ഡെന്മാർക്ക് ക്ലബ്ബ് ആയ എജിഎഫ്ന് വേണ്ടി പന്ത് തട്ടുന്ന താരവുമായി ഇന്റർ മിലാൻ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചകൾ നടക്കും. താരത്തിന്റെ റിലീസ് ക്ലോസ് ആയ ഏഴു മില്യൺ നൽകാനാണ് ഇന്ററിന്റെ തീരുമാനം. ഇതോടെ ഇരുപത്തിരണ്ടുകാരൻ അടുത്ത സീസണിൽ ഇന്ററിന്റെ ജേഴ്‌സി അണിയുമെന്ന് ഉറപ്പായിരിക്കുകയാണ്.
ടീം വിടുന്ന താരങ്ങൾക്ക് വേണ്ടി പകരക്കാരെ കണ്ടെത്തുന്ന ശക്തമായ നീക്കങ്ങൾ നടത്തുകയാണ് ഇന്റർ. കഴിഞ്ഞ സീസണിൽ 35 ഓളം മത്സരങ്ങൾ ബിസ്സെക്ക് ടീമിന് വേണ്ടി ഇറങ്ങി. കൂടാതെ സിമിയോണിയുടെ ശൈലിയിൽ മൂന്ന് സെന്റർ ബാക്ക് ഉള്ള രീതിയിൽ കളിക്കുന്ന താരം കൂടിയാണ് ബിസ്സെക്ക്. എഫ്സി ഖോണിലൂടെ കരിയർ ആരംഭിച്ച് പല തവണ ലോണിൽ കളിച്ച ശേഷമാണ് താരം ഡെന്മാർക്ക് ക്ലബ്ബിൽ എത്തുന്നത്. താരത്തിനും ഇത് വലിയൊരു ചുവടുവെപ്പാണ്. ഫ്‌യോറന്റിന താരം മാറ്റിയോ റെറ്റെഗ്വി ആണ് ഇന്റർ നിലവിൽ ചർച്ചകൾ നടത്തി കൊണ്ടിരിക്കുന്ന മറ്റൊരു താരം. കഴിഞ്ഞ സീസണിൽ നിന്നും സിമോയോണിയുടെ ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും എന്നുറപ്പാണ്.
Download the Fanport app now!