വൈലൻ തിരികെ ഫ്രാൻസിൽ എത്തി

1000402436 1024x683

ഫ്രഞ്ച് മിഡ്‌ഫീൽഡർ വൈലൻ സിപ്രിയൻ സീരി എ വിട്ട് തിരികെ ഫ്രാൻസിലേക്ക് മടങ്ങി. പാർമയിൽ കഴിഞ്ഞ സീസണിൽ എത്തിയ താരം ഇപ്പോൾ ഫ്രഞ്ച് ലീഗ് ക്ലബായ നാന്റസിലേക്കാണ് പോയിരിക്കുന്നത്. താരം ഒരു സീസൺ നീളുന്ന ലോൺ കരാറിലാണ് നാന്റസിലേക്ക് പോകുന്നത്. അതിനു ശേഷം 8.5 മില്യൺ ഡോളറിന് താരത്തെ വാങ്ങാൻ ലിഗ് 1 ക്ലബിന് സാധിക്കും.

26 കാരൻ കഴിഞ്ഞ സമ്മറിൽ ആയിരുന്നു ഒജിസി നീസിൽ നിന്ന് ഇറ്റലിയിലേക്ക് വന്നത്. പക്ഷെ ഇറ്റലിയിൽ താരത്തിന് തിളങ്ങാനെ ആയില്ല. താരം ആകെ 15 മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്.