വൗട്ട് വെഗോർസ്റ്റിനെ അയാക്സ് സ്വന്തമാക്കി

Newsroom

ബേൺലി സ്‌ട്രൈക്കർ വൗട്ട് വെഗോർസ്റ്റിനെ അയാക്സ് സ്വന്തമാക്കുന്നു. താരത്തിന്റെ ക്ലബായ ബേർൺലിയുമായി അയാക്സ് ധാരണയിൽ എത്തി. സ്ഥിര കരാറിൽ ആകും താരത്തെ അയാക്സ് സ്വന്തമാക്കുന്നത്. 2026 വരെയുള്ള കരാർ വെഗോർസ്റ്റ് ഒപ്പുവെക്കും. 31-കാരനായ സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ ഹോഫൻഹെയിമിൽ ലോണിൽ കളിച്ചിരുന്നു‌. അതിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിലും ലോണിൽ കളിച്ചിട്ടുണ്ട്.

അയാക്സ് 24 06 16 20 23 43 599

2022 ജനുവരിയിൽ വോൾഫ്സ്ബർഗിൽ നിന്ന് ആയിരുന്നു ബേൺലിയിലേക്ക് വെഗോർസ്റ്റ് എത്തിയത്‌. ജർമ്മനിയിൽ ഗംഭീര ഫോമിൽ കളിച്ചിട്ടുണ്ട് എങ്കിലും ബാക്കി ക്ലബുകളിൽ അത്ര നല്ല പ്രകടനമായിരുന്നില്ല. ബേർൺലിക്ക് ആയി 20 ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ മാത്രം ആണ് താരം ഇതുവരെ നേടിയത്‌.