അയാക്സ് താരം കാർലോസ് ഫോർബ്സിനെ വോൾവ്സ് സ്വന്തമാക്കുന്നു

Newsroom

വോൾവ്സ് അയാക്സ് താരം കാർലോസ് ഫോർബ്സിനെ സ്വന്തമാക്കുന്നു. താരം മെഡിക്കൽ പൂർത്തിയാക്കാനായി ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്. വിംഗർ കാർലോസ് ഫോർബ്സ് ലോണിൽ ആകും വോൾവ്സിൽ എത്തുക. കരാർ അവസാനം 13.5 മില്യൺ യൂറോ (11.4 മില്യൺ; $ 14.9 മില്യൺ) എന്ന ബൈ ഓപ്‌ഷനും ഉണ്ടാകും.

Picsart 24 08 30 21 24 49 397

20 കാരനായ പോർച്ചുഗൽ യൂത്ത് ഇൻ്റർനാഷണലിനായി 2023-ൽ അയാക്സിൽ ചേരുന്നതിന് മുമ്പ് മാഞ്ചസ്റ്റർ സിറ്റിയുടെ യൂത്ത് സിസ്റ്റത്തിൽ എട്ട് വർഷത്തോളം ചെലവഴിച്ചിരുന്നു. താരം സിറ്റിക്കായി സീനിയർ പ്രകടനം ഒന്നും നടത്തിയിരുന്നില്ല. അയാക്സിനായി 38 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയിട്ടുണ്ട്.