ബ്രസീലിൽ നിന്ന് ഒരു കൗമാരക്കാരനെ സ്വന്തമാക്കിയിരിക്കുകയാണ് ചെൽസി. പാൽമെറസിന്റെ വിങ്ങർ എസ്റ്റെവോ വില്യനെ ആൺ ചെൽസി സ്വന്തമാക്കുന്നത്. താരത്തിനായി ചെൽസി എല്ലാ കരാറും ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ സ്ഥിരീകരിക്കുന്നു. 17കാരനായ താരത്തിനു വേണ്ടി 60 മില്യണോളം ആകും ചെൽസി ചിലവഴിക്കുക. 35 മില്യൺ യൂറോയോളം ട്രാൻസ്ഫർ തുകയും ബാക്കി ബോൺസുകളും ആകും.
കരാർ ഒപ്പുവെച്ചു എങ്കിലും 2025ൽ താരത്തിന് 18 വയസ്സ് ആകുമ്പോൾ മാത്രമെ ചെൽസിക്ക് വേണ്ടി കളിക്കാൻ ആകൂ. അതുവരെ പാൽമെറസിൽ തന്നെയാകും വില്യൻ കളിക്കുക. പാൽമെറസ് ഇതേ മാതൃകയിൽ ആയിരുന്നു എൻഡ്രികിനെ റയൽ മാഡ്രിഡിലേക്ക് വിറ്റതും.
2007ൽ ജനിച്ച വില്യൻ കഴിഞ്ഞ സീസണിൽ തന്നെ പാൽമെറസിനായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു. ബ്രസീലിന്റെ അണ്ടർ 17 ടീമിനായും കളിച്ചിട്ടുണ്ട്. 2033 വരെയുള്ള കരാർ ആകും താരം ഒപ്പുവെക്കുക.