ബ്രസീലിയൻ താരം വില്ലിയൻ ഇംഗ്ലീഷ് ക്ലബ് ഫുൾഹാമിൽ തിരിച്ചെത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഇംഗ്ലണ്ട് വിട്ട താരം സൗദി ക്ലബും ആയി ചർച്ച നടത്തിയെങ്കിലും ഇത് നടന്നില്ല. തുടർന്ന് താരം ഡിസംബറിൽ ഫ്രീ ഏജന്റ് ആയി ഗ്രീക്ക് ക്ലബ് ഒളിമ്പ്യകോസിൽ ചേർന്നിരുന്നു.
36 കാരനായ വില്ലിയൻ ഫ്രീ ഏജന്റ് ആയാണ് മാർകോ സിൽവയുടെ ടീമിൽ ചേരുന്നത്. 2022 മുതൽ 2 സീസണുകൾ ഫുൾഹാമിൽ കളിച്ച താരം 9 പ്രീമിയർ ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ ചെൽസി, ആഴ്‌സണൽ ക്ലബുകൾക്ക് വേണ്ടി കളിച്ച താരത്തിന് 300 ൽ അധികം പ്രീമിയർ ലീഗ് മത്സരങ്ങളുടെ പരിചയം ഉണ്ട്.