ആസ്റ്റൺ വില്ലയുടെ 21 കാരനായ കൊളംബിയൻ സ്‌ട്രൈക്കർ ജോൺ ഡുറാന് വേണ്ടി വെസ്റ്റ് ഹാം യുണൈറ്റഡ് 57 മില്യൺ പൗണ്ട് ഓഫർ സമർപ്പിച്ചതായി റിപ്പോർട്ടുകൾ. പക്ഷെ വില്ല ഈ ബിഡ് നിരസിക്കുമെന്ന് പ്രതീക്ഷിക്കുന്നു, വില്ല അടുത്തിടെ ഡുറന്റെ കരാർ 2030 വരെ നീട്ടിയിരുന്നും. ഈ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ വിൽക്കാൻ അവർ ഉദ്ദേശിക്കുന്നില്ല.
2023 ജനുവരിയിൽ ചിക്കാഗോ ഫയറിൽ നിന്ന് വില്ലയിൽ ചേർന്ന ഡുറാൻ, എല്ലാ മത്സരങ്ങളിലുമായി 12 ഗോളുകൾ ഇതുവരെ നേടി.
ജാറോഡ് ബോവൻ, നിക്ലാസ് ഫുൾക്രഗ് എന്നിവരുൾപ്പെടെയുള്ള പ്രധാന കളിക്കാർക്ക് പരിക്കേറ്റതിനെത്തുടർന്ന് വെസ്റ്റ് ഹാം അറ്റാക്ക് കൂടുതൽ ശക്തിപ്പെടുത്താൻ നോക്കുകയാണ്