വെർണറെ ടീമിലേക്ക് എത്തിക്കാൻ യുവന്റസ്

ചെൽസിയുടെ അറ്റാക്കിംഗ് താരം ടിമോ വെർണറിനെ സ്വന്തമാക്കാൻ യുവന്റസ് ശ്രമിക്കുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. വെർണറിനെ ലോണിൽ സ്വന്തമാക്കാൻ ആണ് യുവന്റസ് ചർച്ചകൾ നടത്തുന്നത്. യുവന്റസ് മൊറാട്ടയെ സ്വന്തമാക്കാൻ കഴിയാത്തതോടെയാണ് ഇപ്പോൾ വെർണറിലേക്ക് ശ്രദ്ധ മാറ്റിയത്. അവസാന രണ്ട് സീസണായി ചെൽസിക്ക് ഒപ്പം ഉള്ള വെർണർക്ക് ചെൽസിയിൽ ഒരിക്കലും തന്റെ ജർമ്മനിയിലെ ഫോം കണ്ടെത്താൻ ആയിരുന്നില്ല

ലുകാകുവിനെ വിറ്റ ചെൽസി വെർണറെ കൂടെ ഒഴിവാക്കിയാൽ ചെൽസിയുടെ അറ്റാക്കിന്റെ മുഖമേ മാറും. 26കാരനായ താരം 2020 സമ്മറിൽ ലൈപ്സിഗിൽ നിന്നാണ് സ്റ്റാംഫോ ബ്രിഡ്ജിലേക്ക് എത്തിയത്‌. ലൈപ്സിഗിൽ ഗോളടിച്ച് കൂട്ടിയിരുന്ന ബൂട്ടുകൾ ചെൽസിയിൽ എത്തിയപ്പോൾ നിശ്ചലമായി. ചെൽസിയിൽ അവസാന രണ്ട് സീസണിലുമായി എണ്ണമില്ലാത്ത അവസരങ്ങൾ ആണ് വെർണർ നഷ്ടമാക്കിയത്.