സെവിയ്യയുടെ സ്ട്രൈക്കർ വിസാം ബെൻ യെഡറിനെ റാഞ്ചി ഫ്രഞ്ച് ക്ലബ്ബായ മൊണാകോ. 37 മില്ല്യൺ യൂറോ നൽകിയാണ് യെഡറിനെ മൊണാകോ ടീമിലെത്തിച്ചത്. അഞ്ച് വർഷത്തെ കരാറാണ് ലീഗ് വൺ ക്ലബ്ബുമായി യെഡർ ഒപ്പിട്ടത്. സ്പെയിനിലെ മൂന്ന് വർഷത്തെ മികച്ച സ്പെല്ലിനൊടുവിലാണ് ഫ്രഞ്ച് സ്ട്രൈക്കറായ യെഡർ ലീഗ് വണ്ണിൽ തിരികെയെത്തുന്നത്.
തൊളൗസിൽ നിന്നുമാണ് ലാ ലീഗ ടീമായ സെവിയ്യയിലേക്ക് യെഡ്ഡർ കൂട് മാറിയത്. 138മത്സരങ്ങളിൽ നിന്നും 70 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഗലറ്റസരായിലേക്ക് പോവാനിരിക്കുന്ന റഡമെൽ ഫാൽക്കാവോയ്ക്ക് പകരക്കാരനായിട്ടാണ് യെഡർ എത്തുന്നത്. കഴിഞ്ഞ സീസണിൽ കഷ്ടിച്ച് റലഗേഷൻ ഒഴിവാക്കിയ മൊണാകൊയ്ക്ക് ശക്തമായി തിരിച്ച് വന്നേ മതിയാകു. ലീഗ് വണിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ലിലോണിനോടേറ്റ പരാജയം മൊണാകോ ആരാധകരെ ഞെട്ടിച്ചിരുന്നു.
🎙️ T'étais supporter de quel club quand t'étais petit ? 👐😍 pic.twitter.com/zOji7dyLhU
— AS Monaco 🇲🇨 (@AS_Monaco) August 14, 2019