ഗഗൻദീപ് വീണ്ടും മിനേർവ പഞ്ചാബിൽ!!

ഈസ്റ്റ് ബംഗാളിന്റെ യുവ സ്ട്രൈക്കർ ഗഗൻ ദീപ് ബാലി മിനേർവ പഞ്ചാബിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസമാണ് താരവും മിനേർവയുമായി കരാറിൽ എത്തിയത്. കഴിഞ്ഞ് സീസണിൽ ഈസ്റ്റ് ബംഗാളിലേക്ക് പോയിരുന്ന താരം അവിടെ തിളങ്ങാൻ ആവാത്ത ഒരു സീസൺ കൊണ്ട് തന്നെ തിരിച്ച് വന്നിരിക്കുകയാണ്. ഫോർവേഡായും വിങ്ങറായും കളിക്കുന്ന താരം മിനേർവയുടെ ഐലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

മുമ്പ് സാൽഗോക്കർ എഫ് സിയുടെയും താരമായിരുന്നു ഗഗൻ. കഴിഞ്ഞ ഐലീഗിൽ നിരാശ മാത്രം ലഭിച്ച മിനേർവ പഞ്ചാബ് ഈ സീസണിൽ ലീഗിന്റെ തലപ്പത്തേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കഴിഞ്ഞ ദിവസം രണ്ട് വിദേശ താരങ്ങളെയും മിനേർവ പഞ്ചാബ് സ്വന്തമാക്കിയിരുന്നു.

Previous articleമൂന്ന് വിക്കറ്റുമായി അകില ധനന്‍ജയ, ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കുവാനുള്ള ന്യൂസിലാണ്ട് മോഹങ്ങള്‍ക്ക് തിരിച്ചടി
Next articleസെവിയ്യയുടെ ബെൻ യെഡെറിനെ സ്വന്തമാക്കി മൊണാകോ